ബ്ലാക്മെയിലിങ് വിലപ്പോവില്ല… അമേരിക്കയ്ക്കെതിരെ ‘ട്രേഡ് ബസൂക്ക’ പ്രയോഗിക്കാൻ നേരമായി- ഫ്രഞ്ച് പ്രസിഡന്റ്!! പദ്ധതി നടപ്പിലായാൽ അമേരിക്കയ്ക്ക് എട്ടിന്റെ പണി, യുറോപ്യൻ യൂണിയൻ വിപണിൽ അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഔട്ട്/ നിയന്ത്രണം…തൊട്ടതിനും പിടിച്ചതിനും താരിഫ് ഭീഷണി മുഴക്കുന്ന ട്രംപിനെ ഒതുക്കാൻ യൂറോപ്യൻ രാജ്യങ്ങൾ, അടിയന്തര യോഗം…
പാരീസ്: മോഹിച്ച ഗ്രീൻലൻഡിനെ ഏതുവിധേനയും കൈപ്പിടിയിലൊതുക്കാൻ ട്രംപ് പുറത്തെടുത്ത താരിഫ് ഭീഷണിക്കു മറുപണി കൊടുക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങൾ. യുഎസിന്റെ അധീനതയിലാക്കുന്നതിനെ പിന്തുണയ്ക്കാത്ത യൂറോപ്യൻ രാജ്യങ്ങൾക്ക് 10 ശതമാനം...









