
ഇന്‍ഡോര്‍: ന്യൂസിലാന്‍ഡിനെതിരെയുള്ള മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് പരാജയം.ആദ്യം ബാറ്റ് ചെയ്ത കിവീസ് ഉയര്‍ത്തിയ 338 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 296ന് എല്ലാവരും പുറത്തായി.
വിരാട് കോഹ്ലി (124) നന്നായി ബാറ്റുവീശി.എന്നാല്‍ വിജയത്തില്‍ എത്താന്‍ കഴിഞ്ഞില്ല.
ഇതോടെ പരമ്പര 2-1ന് ന്യൂസിലാന്‍ഡ് നേടി. ചരിത്രത്തില്‍ ആദ്യമായാണ് ന്യൂസിലന്‍ഡ് ഇന്ത്യയില്‍ ഒരു ഏകദിന പരമ്പര വിജയിക്കുന്നത്. ആദ്യ മത്സരം തോറ്റ കിവീസ് തുടര്‍ച്ചയായ രണ്ടു വിജയങ്ങളുമായാണ് പരമ്പര വിജയിച്ചത്.









