എല്ലാ ഡീലും തയ്യാറാക്കിയിരുന്നു… ഇന്ത്യ- അമേരിക്ക വ്യാപാരക്കരാർ അവതാളത്തിലാക്കിയത് മോദി ട്രംപിനെ വിളിക്കാത്തത്!! നേരത്തെ സമ്മതിച്ച വ്യാപാര കരാറിൽനിന്ന് യുഎസ് പിൻമാറി, ഇനി അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല- യുഎസ് വാണിജ്യ സെക്രട്ടറി
വാഷിങ്ടൺ: ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാരക്കരാർ ദീർഘനാളുകളായി മുടങ്ങിക്കിടക്കുന്നതിന് കാരണം ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളല്ല. മറിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഡോണാൾഡ് ട്രംപുമായി നേരിട്ട് സംവദിക്കാൻ തയ്യാറാകാത്തതാണ്...









