Monday, September 1, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ലോക തൊഴിലാളി ദിനം വിപുലമായി ആഘോഷിച്ച് ബഹ്റൈൻ പ്രതിഭ

by News Desk
May 2, 2025
in BAHRAIN
ലോക തൊഴിലാളി ദിനം വിപുലമായി ആഘോഷിച്ച് ബഹ്റൈൻ പ്രതിഭ

മനാമ: ലോകതൊഴിലാളി ദിനം വിപുലമായി ആഘോഷിച്ച് ബഹ്റൈൻ പ്രതിഭ. മെയ് രണ്ടിന് ബാൻ സാങ് തായ് റസ്റ്റോറന്റ് ഹാളിൽ കോന്നി എം.എൽ.എ. അഡ്വ. കെ യു ജെനീഷ് കുമാർ പങ്കെടുത്ത പരിപാടിയിലൂടെ മെയ് ദിനാഘോഷത്തിന് സമാപനം കുറിച്ചു.

ഇന്ത്യയിൽ മെയ് 20ന് കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ സമീപനങ്ങൾക്കെതിരെ എല്ലാ തൊഴിലാളി സംഘടനങ്ങളും ചേർന്ന് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.ചെറുതും വലുതുമായ കർഷക പ്രക്ഷോഭങ്ങൾക്കും രാജ്യം സാക്ഷ്യം വഹിക്കുന്നു. സ്വാതന്ത്ര്യ സമരകാലത്ത് സംഘടിച്ചത് പോലെ കർഷകർ സംഘടിക്കുക്കയാണ്.വിദ്യാർത്ഥികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രക്ഷോഭങ്ങൾ ഉയർത്തുന്നു.രാജ്യത്തിന്റെ മതേരത്തത്തിനേറ്റ വലിയ തിരിച്ചടിയാണ് വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ രാജ്യം ഭരിക്കുന്നവർ തന്നെ മുന്നിട്ടിറങ്ങുന്നു എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളം ധാരാളം നേട്ടങ്ങൾ കൈവരിച്ച ഒരു നാടാണ്. സാമ്പത്തിക ഉപരോധം തീർത്ത് നമ്മുടെ നാടിന്റെ മുന്നേറ്റത്തെ തടയാനുള്ള വലിയ ശ്രമങ്ങൾ നടത്തുകയാണ്.ബിജെപി ഇതര സർക്കാരുകളെ അങ്ങിനെ തകർക്കാനുള്ള വലിയ ശ്രമങ്ങൾ നടക്കുന്നു. അതിനെ അതിജീവിച്ച് മുന്നോട്ട് പോകാനുള്ള വലിയ ശ്രമം കേരള സർക്കാർ നടത്തി വരികയാണ്. ആ ശ്രമങ്ങളുടെയെല്ലാം ഭാഗമായാണ് കേന്ദ്രസർക്കാരിന്റെ തന്നെ മാനദണ്ഡങ്ങളിൽ പലതിലും കേരളം ഒന്നാം സ്ഥാനത്ത് എത്തിച്ചേർന്നത് എന്നും ജെനീഷ് കുമാർ ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖം യഥാർഥ്യമാകുമ്പോൾ കേരളത്തിന് അഭിമാനിക്കാം. ഒരു സംസ്ഥാന സർക്കാർ മുടക്കമുതലിന്റെ ഏറിയ പങ്കും വഹിച്ച ഒരു തുറമുഖം സാധ്യമാകുന്നത് രാജ്യത്ത് തന്നെ ആദ്യമാണ്. സംസ്ഥാന സർക്കാർ വലിയ ശതമാനം തുകയാണ് വിഴിഞ്ഞത്തിന് വേണ്ടി മുടക്കിയത്.

നാടിനെ മുന്നോട്ട് കൊണ്ട് പോകാൻ കഴിയുന്ന പ്രവർത്തനങ്ങളിൽ എക്കാലവും വലിയ പങ്ക് വഹിച്ചിട്ടുള്ള പ്രവാസി സമൂഹം തുടർന്നും കേരളത്തിന്റെ വികസന പ്രക്രിയയിൽ സക്രിയമായ പങ്ക് വഹിക്കണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

പ്രതിഭ പ്രസിഡണ്ട് ബിനു മണ്ണിൽ അധ്യക്ഷത വഹിച്ചു,ആക്ടിംഗ് സെക്രട്ടറി മഹേഷ് കെ വി സ്വാഗതം ആശംസിച്ചു,മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, രക്ഷാധികാരി സമിതി അംഗം സിവി നാരായണൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

മെയ് ഒന്ന് രാവിലെ ബഹ്റൈൻ പ്രതിഭ വനിതാവേദി അസ്കറിലെ തൊഴിലാളി ക്യാമ്പിൽ വച്ച് സംഘടിപ്പിച്ച പരിപാടിയിലൂടെയാണ് രണ്ട് ദിവസം നീണ്ട മെയ്ദിനാഘോഷങ്ങൾക്ക് തുടക്കമായത്. അന്നേദിവസം തന്നെ പ്രതിഭ സൽമാബാദ് മേഖല വനിതാ വേദിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. സൽമാബാദ് മേഖല ഹമദ്‌ടൗണിലെ ലേബർ ക്യാമ്പിൽ ഭക്ഷണ വിതരണവും നടത്തി. തുടർന്ന് മനാമ മേഖലകമ്മറ്റി ദിശ 2025ന്റെ ഭാഗമായ വിപ്ലവ ഗാന മത്സരം സംഘടിപ്പിച്ചു. അതേ പരിപാടിയിൽ വച്ച് തന്നെ തൊഴിലാളി ദിനാഘോഷത്തിന്റെ ഭാഗമായി മനാമ സൂഖ് യൂണിറ്റ് പായസവിതരണവും നടത്തി.

വിവിധ പ്രദേശങ്ങളിൽ മെയ്ദിനാഘോഷം വിജയിപ്പിക്കാൻ സജീവമായി രംഗത്തിറങ്ങിയ മുഴുവൻ പ്രവർത്തകരെയും അഭിവാദ്യം ചെയ്യുന്നതായി പ്രതിഭ ആക്ടിങ് സെക്രട്ടറി മഹേഷ് കെ വിയും പ്രസിഡണ്ട് ബിനു മണ്ണിലും അറിയിച്ചു.

ShareSendTweet

Related Posts

ആര്യൻസ് എഫ് സി യുടെ ജേഴ്സി പ്രകാശനം ചെയ്തു.
BAHRAIN

ആര്യൻസ് എഫ് സി യുടെ ജേഴ്സി പ്രകാശനം ചെയ്തു.

August 27, 2025
എസ്.കെ.എസ്.ബി.വി. ബഹ്‌റൈൻ റെയ്ഞ്ച്, സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
BAHRAIN

എസ്.കെ.എസ്.ബി.വി. ബഹ്‌റൈൻ റെയ്ഞ്ച്, സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

August 21, 2025
കായംകുളം പ്രവാസി കൂട്ടായ്‌മ സ്വാതന്ത്ര്യദിനാഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
BAHRAIN

കായംകുളം പ്രവാസി കൂട്ടായ്‌മ സ്വാതന്ത്ര്യദിനാഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

August 21, 2025
കോഴിക്കോട് ജില്ല പ്രവാസി ഫോറം“ബീറ്റ് ദി ഹീറ്റ് “ ക്യാമ്പയിൻ സംഘടിപ്പിച്ചു
BAHRAIN

കോഴിക്കോട് ജില്ല പ്രവാസി ഫോറം“ബീറ്റ് ദി ഹീറ്റ് “ ക്യാമ്പയിൻ സംഘടിപ്പിച്ചു

August 21, 2025
സ്വാതന്ത്ര്യദിന ആഘോഷം; കേരളീയ സമാജത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു
BAHRAIN

സ്വാതന്ത്ര്യദിന ആഘോഷം; കേരളീയ സമാജത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു

August 17, 2025
ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം ഐ.വൈ.സി.സി വനിത വേദിയുടെ ആഭിമുഖ്യത്തിൽ ഭക്ഷണം വിതരണം ചെയ്തു
BAHRAIN

ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം ഐ.വൈ.സി.സി വനിത വേദിയുടെ ആഭിമുഖ്യത്തിൽ ഭക്ഷണം വിതരണം ചെയ്തു

August 17, 2025
Next Post
മുഹറഖ് മലയാളി സമാജം മെയ്ദിനാഘോഷം സംഘടിപ്പിച്ചു

മുഹറഖ് മലയാളി സമാജം മെയ്ദിനാഘോഷം സംഘടിപ്പിച്ചു

ഹോപ്പ് ബഹ്റൈൻ പത്താം വാർഷികം മെയ് 16 ന്.

ഹോപ്പ് ബഹ്റൈൻ പത്താം വാർഷികം മെയ് 16 ന്.

ബഹ്‌റൈൻ നവകേരള;തൊഴിലാളി ദിനം തൊഴിലാളികളോടൊപ്പം ആഘോഷിച്ചു

ബഹ്‌റൈൻ നവകേരള;തൊഴിലാളി ദിനം തൊഴിലാളികളോടൊപ്പം ആഘോഷിച്ചു

Recent Posts

  • കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
  • രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുറച്ചു
  • ഇന്നത്തെ രാശിഫലം: 2025 സെപ്റ്റംബർ 1 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ഇന്ത്യ ജപ്പാനെപ്പോലെ ചിന്തിക്കണം; എങ്കിൽ ഇന്ത്യയിൽ ഒരോ വ്യക്തിക്കും ഒരു കാർ സ്വന്തമാക്കാമെന്ന് മാരുതി ചെയർമാൻ
  • ബൈക്കിൽ പോകവെ തെരുവുനായ കുറുകെ ചാടി; തെറിച്ചുവീണ യുവാവിനെ ജീപ്പിടിച്ച് ഗുരുതര പരിക്ക്

Recent Comments

No comments to show.

Archives

  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.