മനാമ: ദാറുൽ ഈമാൻ കേരള മദ്റസ മനാമ കാംപസിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. മദ്റസ രക്ഷാധികാരി സുബൈർ എം.എം പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് റഫീഖ് അബ്ദുല്ല, സാമൂഹിക പ്രവർത്തകരായ ചെമ്പൻ ജലാൽ, റംഷാദ് അയിലക്കാട്, അബ്ദുൽ ഹകീം, മുഹമ്മദ് മുഹ് യുദ്ദീൻ, മുഹമ്മദ് റഊഫ്, ഉമർ പാനായിക്കുളം തുടങ്ങിയവർ ആശംസ നേർന്നു. ഫിൽസ ഫൈസലിൻ്റെ തിലാവത്തോടെ ആരംഭിച്ച പരിപാടിയിൽ പ്രിൻസിപ്പൽ സഈദ് റമദാൻ നദ്വി അധ്യക്ഷത വഹിക്കുകയും അഡ്മിനിസ്ട്രേറ്റർ എ.എം ഷാനവാസ് സ്വാഗതമാശംസിക്കുകയും യൂനുസ് സലീം ഉസ്താദ് സമാപനം നിർവഹിക്കുകയും ചെയ്തു. സജീബ്, അജ്മൽ ശറഫുദ്ദീൻ, വി.പി നൗഷാദ്, ഷൗക്കത്തലി, റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.

ജൂനിയർ കുട്ടികൾക്കായി നടത്തിയ സമാന്തര സെഷൻ എം.ടി.എം പ്രസിഡൻ്റ് സബീന കാദർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ ജാസിർ പി.പി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫാഹിസ ടീച്ചർ സ്വാഗതമാശംസിക്കുകയും സക്കിയ ടീച്ചർ സമാപനം നിർവഹിക്കുകയും മുംതാസ്, ആബിദ എന്നിവർ ആശംസ നേരുകയും ചെയ്തു. കുട്ടികളുടെ കലാ പരിപാടികളും നടന്നു. ഷഹീന, ഷബീഹ, റസീന, ഹേബ, ഫസീല, ഫർസാന, ബുഷ്റ, നദീറ എന്നീ അധ്യാപികമാർ പരിപാടിക്ക് നേതൃത്വം നൽകി.