ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമ്മ ഇടവകയുടെ വികാരിയായി ചുമതലയേറ്റ റവ. അനീഷ് സാമൂവേൽ ജോണിന് ഇടവക സ്വീകരണം നൽകി. ഇടവക വൈസ് പ്രസിഡന്റ് കുരുവിള എബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തിൽ ജോൺ വി തോക്കാടൻ പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. തുടർന്ന് ഇടവക സെക്രട്ടറി എബി വർഗീസ് സ്വാഗതം ആശംസിക്കുകയും, കുരുവിള എബ്രഹാം ആശംസ പ്രസംഗം നടത്തുകയും ചെയ്തു.









