മനാമ: ലോകം ഇന്നനുഭവിക്കുന്ന മുഴുവൻ പ്രതിസന്ധികൾക്കുമുള്ള പരിഹാരം വിദ്യാഭ്യാസമാണ്. കാലോചിതവും ധാർമ്മികവും പുതു തലമുറയെ ആകർഷിക്കുന്നതുമായ വിദ്യാഭ്യാസ സംവിധാനങ്ങളെ ചേർത്ത് പിടിക്കാനും ആവശ്യമായ ഇടങ്ങളിലെല്ലാം വിശിഷ്യാ സ്തീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമ്മിക്കാനും സമുദായം മുന്നോട്ട് വരണമെന്നും അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി അഭിപ്രായപ്പെട്ടു. പെരുമുണ്ടശ്ശേരി വഫിയ്യ ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച സ്നേഹ സംഗമം പരിപാടിയിൽ മുഖ്യപ്രഭാഷകനായിരുന്നു ഹകീം ഫൈസി,വഫിയ്യ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളിയുടെ അദ്ദ്യക്ഷതയിൽ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര സംഗമം ഉദ്ഘടനം ചെയ്തു.
വഫിയ്യ കോളേജ് സാരഥികളായ വർക്കിങ് ചെയർമാൻ കെ മുഹമ്മദ് സാലിഹ് ജനറൽ സെക്രട്ടറി മുഹമ്മദ് മാടോത്ത്, പ്രിൻസിപ്പാൾ മജീദ് വാഫി തുടങ്ങിയവർ സ്വീകരണത്തിന് നന്ദി പറഞ്ഞു. കെഎംസിസി മുൻ സംസ്ഥാന പ്രസിഡന്റ് കുട്ടൂസ മുണ്ടേരി കെഎംസിസി ട്രഷറർ ,കെ പി മുസ്തഫ ,കെഎംസിസി വൈസ് പ്രസിഡന്റ് എ പി ഫൈസൽ എന്നിവർ സംസാരിച്ചു.
സൂപ്പി ഹാജി ഖിറാഅത് നടത്തി വഫിയ്യ ബഹ്റൈൻ ചാപ്റ്റർ പ്രചരണ പ്രവർത്തനത്തിന് സയ്യിദ് ഹാഷിം തങ്ങൾ ജീലാനി നഗർ തുടക്കം കുറിച്ചു വഫിയ്യ ബഹ്റൈൻ ചാപ്റ്റർ ജനറൽ സെക്രെട്ടറി പി എം എ ഹമീദ് സ്വാഗതാവും ട്രഷർ പി കെ ഇസ്ഹാഖ് നന്ദിയും പറഞ്ഞു.കെഎംസിസി സംസ്ഥാന ഓർഗാനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, വൈസ് പ്രസിഡന്റ് അസ്‌ലം വടകര, ടിപ് ടോപ്പ് ഉസ്മാൻ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷാജഹാൻ ഓർഗാനൈസിങ് സെക്രട്ടറി നസീം പേരാമ്പ്ര ,ട്രഷറർ സുബൈർ കെ കെ
എന്നിവർ സന്നിഹിതരായിരുന്നു
അഷ്‌റഫ് തൊടന്നൂർ ,മുഹമ്മദ് ഷാഫി വേളം,ഖാസിം കോട്ടപ്പള്ളി, ഷൌക്കത്ത് ടി ടി ,ചാലിൽ കുഞ്ഞമ്മദ് ,
ഇസ്മായിൽ ജെമ്പോ, ഷൌക്കത്ത് കൊരങ്കണ്ടി , അലി പറമ്പത്ത് ,നൗഷാദ് ഹറമൈൻ ,ജമാൽ കല്ലുമ്പുറം
റഫീഖ് ഇളയടം ,തുടങ്ങിയവർ നേതൃത്വം നൽകി









