മനാമ: മെയ് 16-ന് അദ്ലിയ ഔറ ആര്‍ട്‌സ് ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റുംബാലൻസ് പ്രൊഫഷണൽ ആൻഡ് പേഴ്‌സണൽ സൊല്യൂഷൻസ് & ബാലൻസ് ആർട്‌സ് സെന്റർ-സ്ഥാപകയും,ഇന്റഗ്രേറ്റഡ് ഇന്റർവെൻഷൻ സെന്റർ-ന്റെ സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായ ശ്രീമതി: ദീപ്തി ഗോപിനാഥ് പ്രസാദ് നിർവഹിച്ചു.
വിവിധ പ്രായത്തിലുള്ള വനിതകൾക്കായി ജീവിതത്തിൽ സന്തോഷം കണ്ടെത്താനുള്ള മാർഗങ്ങൾ, മാനസികാരോഗ്യ പരിപാലനത്തിന്‍റെ ആവശ്യകത, നല്ല മാതാപിതാക്കളാകാൻ പിന്തുണയായുള്ള ഉപദേശങ്ങൾ തുടങ്ങി ബഹുമുഖ വിഷയങ്ങൾ പങ്കുവെച്ചുള്ള ഏറെ ഉന്മേഷപരമായും വിജ്ഞാനപരമായും പങ്കാളിത്തം നിറഞ്ഞ സെഷനായിരുന്നു
പരിപാടിക്ക് കണ്ണൂര്‍ ജില്ലാ പ്രവാസി അസോസിയേഷൻ വൈസ് പ്രസിഡണ്ട് ഹർഷ ശ്രീഹരിയും, ജോയിന്റ് സെക്രട്ടറി സിന്ധു രജനീഷും ചേർന്ന് നേതൃത്വം നൽകി. വൈസ് പ്രസിഡൻ്റ് ഹർഷ ശ്രീഹരി സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ ഡി പി എ പ്രസിഡന്റ് എം.ടി വിനോദ് കുമാർ ആശംസയും, സിന്ധു രജനീഷ് നന്ദിയും പറഞ്ഞു
അസോസിയേഷൻ എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ നിജിൽ രമേഷ്, രക്ഷാധികാരി സത്യശീലൻ, പി.പി വിനോദ് അടങ്ങുന്ന എല്ലാ എക്സിക്യൂട്ടീവ് മെമ്പർമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ആരോഗ്യപരിശോധന സൗകര്യം അൽഹിലാൽ ആശുപത്രിയുടെ സഹകരണത്തോടെ നടന്നു. സ്ത്രീകളെ പങ്കെടുപ്പിച്ചുള്ള ഈ പരിപാടിയിൽ 5 രക്തപരിശോധനകളും ഡോക്ടർപരിശോധനയും സൗജന്യമായി ലഭ്യമാക്കി.
പരിപാടിയുടെ അവസാനം വനിതകൾക്ക് വേണ്ടി സൗഹൃദ വിരുന്നും ഒരുക്കിയിരുന്നു. ഒരുമിച്ചു ചേരുന്ന ഈ സംഗമം മനസിന് ആനന്ദവും ഐക്യവുമൊത്ത ആഘോഷമായിരുന്നു. കണ്ണൂർ ലേഡീസ് ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന ഈ പരിപാടി.