മനാമ:സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ബഹ്റൈൻ റെഞ്ചിൻ്റെ കീഴിൽ സമസ്ത കേരള സുന്നി ബാലവേദിയുടെ 2025-26 വർഷത്തെ പുതിയ കമ്മറ്റി നിലവിൽ വന്നു.ബഹ്‌റൈനിലെ 10 മദ്റസകളിൽ നിന്ന് തിരഞ്ഞടുക്കപ്പെട്ട 85 കൗൺസിലർമാർ പങ്കെടുത്ത കൗൺസിൽ മീറ്റിൽ സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫഖ്റുദ്ധീൻ കോയ തങ്ങൾ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
പുതിയ ഭാരവാഹികൾ : (പ്രസിഡൻ്റ്)
സയ്യിദ് ഷാൻ തങ്ങൾ , വൈ: പ്രസിഡൻ്റുമാർ
സയ്യിദ് ഫാസ് തങ്ങൾ, സയ്യിദ് അലി ജിഫ്രി തങ്ങൾ,സയ്യിദ് സിയാദ് തങ്ങൾ, ഹാറൂൻ റഷീദ്, മുഹമ്മദ് റിഷാൻ, ജനറൽ സെക്രട്ടറി. അമാൻ സൈദ്, ജോയിന്റ് സെക്രട്ടറിമാർ. മുഹമ്മദ് റിഫാൻ, മുഹമ്മദ് ഫൈസാൻ, മുഹമ്മദ് ശാസിൻ, മുഹമ്മദ് അബ്ദുൽ ഗഫൂർ.വർക്കിംഗ് സെക്രട്ടറി. മുഹമ്മദ് ഷയാൻ,
ട്രഷറർ. മുഹമ്മദ് യാസീൻ,അദബ് കോർഡിനേറ്റർ. സൽമാൻ.,അസി. മുജ്തബ.
ടെക്.അഡ്മിൻ ഫഹദ്,അസ്സി: അദ്‌നാൻ.
ഖിദ്മ. കോഡിനേറ്റർ മുനവർ അഹ്‌മദ്.
അസി.ആബിദ് നവാസ്,
അലിഫ് കോഡിനേറ്റർ .
മുഹമ്മദ് നാസിം.
അസി. മുഹമ്മദ് സൈനൽ.
ചെയർമാൻ.
സഈദ് മൗലവി,
കൺവീനർ.
നിഷാൻ ബാഖവി .
മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ മീറ്റ് മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറയുടെ പ്രാർത്തനയോടെ തുടക്കം കുറിച്ചു സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫഖ്റുദ്ദീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ് കെ എസ് ബി വി ബഹ്റൈൻ റെയിഞ്ച് കൺവീനർ നിഷാൻ ബാഖവി അധ്യക്ഷത വഹിച്ചു. ബഹ്റൈൻ റെയ്ഞ്ച് പരീക്ഷ ബോർഡ് ചെയർമാൻ അശ്റഫ് അൻവരി ചേലക്കര, ആമുഖഭാഷണം നടത്തി.
റെയ്ഞ്ച് പ്രസിഡണ്ട് യാസർ ജിഫ്രി തങ്ങൾ അനുഗ്രഹ ഭാഷണം നടത്തി. റെയ്ഞ്ച് ജനറൽ സെക്രട്ടറി ബഷീർ ദാരിമി , റബീഅ് ഫൈസി അമ്പലക്കടവ്,ഹംസ അൻവരി മോളൂർ ,എസ്.കെ.എസ്.എസ്.എഫ്.ജനറൽ സെക്രട്ടറി നവാസ് കുണ്ടറ എന്നിവർ സംസാരിച്ചു. എസ് .കെ . എസ് .ബി . വി ബഹ്റൈൻ ചെയർമാൻ സഈദ് മൗലവി സ്വാഗതവും ജനറൽസെക്രട്ടറി അമാൻ സൈദ് നന്ദിയും പറഞ്ഞു.