കെഎംസിസി ബഹ്‌റൈൻ സൗത്ത് സോൺ കമ്മിറ്റി സംഘടിപ്പിച്ച “സൗത്തൺ ബ്രീഫ് ഫെസ്റ്റ് 2025 കെഎംസിസി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉത്ഘാടനം ചെയ്യുന്നു
മനാമ: കെഎംസിസി ബഹ്‌റൈൻ സൗത്ത് സോൺ കമ്മിറ്റി സംഘടിപ്പിച്ച സൗത്തേൺ ബ്രീസ് ഫെസ്റ്റ് 2025 മനാമ കെഎംസിസി ഓഫീസിൽ വെച്ച് നടന്നു.
തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ബഹ്‌റൈനിലെ കെഎംസിസി പ്രവർത്തകരുടേയും, കുടുബങ്ങളുടേയും വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മാറി സൗത്തേൺ ബ്രീസ് ഫെസ്റ്റ്.
വനിതകളുടെ പായസ മത്സരം, കുട്ടികളുടെ ചിത്ര രചനാ മത്സരം, മാപ്പിളപ്പാട്ട് മത്സരം, വിവിധ കലാ പ്രകടനങ്ങൾ, ഉൾപ്പടെയുള്ള പരിപാടികളോടെ വേറിട്ട അനുഭവമായിരുന്നു സൗത്തേൺ ബ്രീസ് ഫെസ്റ്റ് 2025.
തുടർന്ന് നടന്ന സമാപന സംഗമം കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉൽഘാടനം ചെയ്തു
സൗത്ത് സോൺ പ്രസിഡന്റ് സഹിൽ തൊടുപുഴ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ വോൾഡ് കെഎംസിസി സെക്രട്ടറിയായി തെരെഞ്ഞെടുത്ത അസൈനാർ കളത്തിങ്കലിനെ ആദരിച്ചു.
സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി, ട്രഷറർ കെപി മുസ്തഫ, ഓർഗനൈസിംഗ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, സിഎച്ച് സെന്റർ ജനറൽ കൺവീനർ റഷീദ് ആറ്റൂർ എന്നിവർ ആശംസ പ്രസംഗം നടത്തി.
സൗത്ത് സോൺ കെഎംസിസി ഓർഗനൈസിംഗ് സെക്രട്ടറി അൻസിഫലി കൊടുങ്ങല്ലൂർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ യൂസഫ് ഷാ വടുതല, വൈസ് ചെയർമാൻ ഷഫീഖ് അവിയൂർ, സൗത്ത് സോൺ വൈസ് പ്രസിഡന്റ്മാരായ ബഷീർ തിരുനെല്ലൂർ, അസീസ് വെട്ടിക്കാട്ടിരി, ഉമ്മർ അബ്ദുള്ള പാനായിക്കുളം, സെക്രട്ടറിമാരായ സുലൈമാൻ ആറ്റൂർ, മുനീർ അകലാട്, നസീബ് കൊച്ചിക്കാരൻ, ഹമീദ് ആദൂർ, ഇബ്രാഹിം എരുമേലി,
വനിതാ വിങ് നേതാക്കളായ സബിത അബ്ദുൾ കാദർ, നസീമ മനാഫ്, ഫാസീല ഷാജഹാൻ, റജീന ഇസ്മായിൽ വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ ഫൈസൽ വെങ്കിടങ്, ഹൈദർ ആലന്തറ, റഷീദ് പർളിക്കാട്, റാസിഖ് അണ്ടത്തോട്, അസ്‌ലം കടലായി, റാസ്ഖാ കടലായി എന്നിവർ നേതൃത്വം നൽകി.
വിവിധ മത്സരങ്ങളിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർ
പായസ മത്സരം
1 ഫസീല ഷാജഹാൻ
2 സബിത അബ്ദുൽ ഖാദർ
3 അസ്ന ഷമീർ
കളറിംഗ് ജൂനിയർ
1 മിൻഹ ഫാത്തിമ
2അഹമദ് സിനാൻ
3ഫാത്തിമ അനസ്
ഡ്രോയിങ് & കളറിംഗ്
1 ആയിഷ പിഎസ്
2 നയ്മ ഫർഹീൻ
3 ആയിഷ മെഹ്‌റിൻ
മാപ്പിളപ്പാട്ട് ജൂനിയർ
1ഫാത്തിമ അനസ്
2 ജസാ ഫാത്തിമ
3 ബിലാൽ പരീത് മനാഫ്
മാപ്പിളപ്പാട്ട് സീനിയർ
1 റൈഹാൻ റഷീദ്
2 ഹിബ അംജദ്
3 അയൂബ് അൽ സൈനുദ്ധീൻ
ബഹ്‌റൈൻ കെഎംസിസി സൗത്ത് സോൺ ജനറൽ സെക്രട്ടറി ടികെ റാഷിദ് സ്വാഗതവും ട്രഷറർ ഖലീൽ വെട്ടിക്കട്ടിരി നന്ദിയും പറഞ്ഞു