നിർമ്മാണ തൊഴിലാളികൾക്ക് ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് സോഷ്യൽ ഗ്രൂപ്പ് ബഹ്‌റൈൻ ബസ് ഗോ കാർഡ്, തൊപ്പികൾ, പഴങ്ങൾ, ജ്യൂസ്, വാട്ടർ ബോട്ടിലുകൾ എന്നിവ വിതരണം ചെയ്തു.
ജുഫൈർ, അദ്ലിയ, ഉം അൽ ഹസം പ്രദേശങ്ങളിലെ നിർമ്മാണ സ്ഥലങ്ങളിലെ തൊഴിലാളികൾക്ക് ആണ് വിതരണം ചെയ്തത്.
ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസിന്റെ ബീറ്റ് ദി ഹീറ്റ് 2025 സംരംഭത്തിന്റെ ഭാഗമായി വേനൽക്കാലം ആരംഭിച്ചപ്പോൾ മുതൽ ബഹറിൻറെ വിവിധയിടങ്ങളിൽ ഇതുപോലെയുള്ള സേവന പ്രവർത്തനങ്ങൾ നടത്തിവരികയാണ്.വേനൽക്കാലം അവസാനം വരെ ഈ സംരംഭം തുടരുമെന്നും ഭാരവാഹികളായ സെയ്ദ് ഹനീഫ്, ഫസൽ റഹിമാൻ എന്നിവർ പറഞ്ഞു