മനാമ: ബഹ്‌റൈൻ കേരളീയ സമാജം ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സമാജം അങ്കണത്തിൽ വൃക്ഷതൈകൾ നട്ടു. സമാജം അസിസ്റ്റന്റ് സെക്രട്ടറി മഹേഷ് ജി. പിള്ള ചടങ്ങിന് നേതൃത്വം നൽകി . സമാജത്തിന്റെ ഗാർഡൻ ക്ലബ് സംഘടിപ്പിച്ച ഈ പരിപാടിയിൽ സമാജം വൈസ് പ്രസിഡന്റ് ദിലീഷ് കുമാർ വി.എസ്., ട്രഷറർ ദേവദാസ് കുന്നത്ത്, മുൻ ഭരണ സമിതി അംഗം വറുഗീസ് ജോർജ്ജ്, ഗാർഡൻ ക്ലബ് കൺവീനർ അശോക് കുമാർ, ഗാർഡൻ ക്ലബ് കമ്മിറ്റി അംഗങ്ങൾ ,സമാജം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

മനുഷ്യൻ പ്രകൃതിയെ സംരക്ഷിക്കുന്നുണ്ടെങ്കിലും കുറച്ചു കൂടെ കാര്യക്ഷമമായി ഇടപെടുന്നതിന്റെ ആവശ്യകത ഉയർത്തിപ്പിടിക്കുന്നത്തിനായി പരിസ്ഥിതി ദിനാചരണം മാറേണ്ടതാണ് എന്ന് സമാജം വൈസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. വൃക്ഷതൈകൾ നട്ടതിലൂടെ പരിസ്ഥിതി സംരക്ഷണത്തിൽ സമാജത്തിന്റെ പങ്ക് കൂടുതൽ ശക്തിപ്പെടുത്താൻ സമാജം പ്രതിജ്ഞാബദ്ധമായി എന്ന് സമാജം ട്രഷറർ ദേവദാസ് കുന്നത്ത് അറിയിച്ചു.