മനാമ: 2003 ൽ മലയാളി ബിസിനസ് ഫോറം ബഹ്റൈനിൽ എത്തിച്ച സംഗീത സംവിധായകനും പിന്നണി ഗായകനുമായ ജാസി ഗിഫ്റ്റിനെ ഇത്തവണ പ്രതിഭ റിഫയൂണിറ്റാണ് വരവേറ്റത്.അന്നും ഇന്നും അദ്ദേഹത്തിൻ്റെ ഗാനങ്ങൾ തുല്യതയില്ലാത്ത സ്വീകാര്യതയാണ് മലയാളികളിൽ ആവേശം കൊള്ളിക്കുന്നതെന്ന് ഫോറം ജനറൽ സെക്രട്ടറി ബഷീർ അമ്പലായി സദസ്സിനെ ഓർമിപ്പിച്ചു.
തദവസരത്തിൽ മുൻ പ്രവാസി കമ്മീഷൻ സുബൈർ കണ്ണൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്റൈനിൽ എത്തിചേർന്ന മുൻ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ചെയർമാനും മുൻ കേരളീയ സമാജം പ്രസിഡൻ്റുമായിരുന്ന ഡോ ജോർജു മാത്യു ഡോ ജാസി ഗിഫ്റ്റിനെ പൊന്നാട അണിയിച്ചു ആദരിച്ചു.
ചടങ്ങിൽ ഫോറം ഭാരവാഹികളായ സക്കരിയ പി പുനത്തിൽ,അനീഷ് കെ.വി.,ഫസൽ ഹഖ്,മുസ്സഹാജി,അസീൽ അബ്ദുൽ റഹിമാൻ,മജീദ് തണൽ,അജീഷ് കെ.വി.,സെമീർ പോട്ടാച്ചോല,ഷിബു ചെറുതിരുത്തി, ഇ.വി. രാജീവ്,നൗഷാദ്,ഗഫൂർ നടുവണ്ണൂർ,സലാം മമ്പാട്ട് മൂല,മൻഷീർ ,സുനിൽ ബാബു,ബഷീർ തറയിൽ,ഷംസു വട്ടേക്കാട്,ജോജിൻ ജോർജ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.
ബി.എം. ബി.എഫ് യുവജന വിഭാഗവും നേതൃത്വം നൽകിയ ചടങ്ങിൽ ഡോ ജാസി ഗിഫ്റ്റ് ഇഷ്ടഗാനങ്ങളും സദസ്സിന് സമർപ്പിച്ചു.