Monday, October 27, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

മാഗ്നസ് കാള്‍സന്‍ യുഗം അസ്തമിക്കുന്നു….ചെസ്സില്‍ ഇനി ഗുകേഷ്, എരിഗെയ്സി, പ്രജ്ഞാനന്ദ, അരവിന്ദ് ചിതംബരം നാളുകള്‍…

by News Desk
June 8, 2025
in SPORTS
മാഗ്നസ്-കാള്‍സന്‍-യുഗം-അസ്തമിക്കുന്നു….ചെസ്സില്‍-ഇനി-ഗുകേഷ്,-എരിഗെയ്സി,-പ്രജ്ഞാനന്ദ,-അരവിന്ദ്-ചിതംബരം-നാളുകള്‍…

മാഗ്നസ് കാള്‍സന്‍ യുഗം അസ്തമിക്കുന്നു….ചെസ്സില്‍ ഇനി ഗുകേഷ്, എരിഗെയ്സി, പ്രജ്ഞാനന്ദ, അരവിന്ദ് ചിതംബരം നാളുകള്‍…

ന്യൂദല്‍ഹി: കഴിഞ്ഞ 14 വര്‍ഷമായി ചെസ്സില്‍ ലോകത്തെ ഒന്നാം റാങ്കുകാരനായിരുന്ന  മാഗ്നസ് കാള്‍സന് അടിപതറിപ്പോയ ടൂര്‍ണ്ണമെന്‍റായിരുന്നു 2025ലെ നോര്‍വ്വെ ചെസ്. പ്രതിസന്ധിഘട്ടങ്ങളെ ശാന്തമായി നേരിട്ട് തിരിച്ചുവരവ് നടത്താനുള്ള മാഗ്നസ് കാള്‍സന്റെ അസാമാന്യ കഴിവാണ് നിര്‍ണ്ണായകമായ അവസാന റൗണ്ടില്‍ ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയെ തോല്‍പിച്ച് 18 പോയിന്‍റുകളോടെ നോര്‍വ്വെ ചെസ് കിരീടം നേടാന്‍ കാള്‍സനെ അര്‍ഹനാക്കിയത്.

പക്ഷെ കാള്‍സന്‍ പതറിപ്പോയ ടൂര്‍ണ്ണമെന്‍റായിരുന്നു ഇത്തവണത്തെ നോര്‍വ്വെ ചെസ്സ്. ആറാം റൗണ്ടില്‍ ഇന്ത്യയുടെ ഗുകേഷിനോട് ക്ലാസിക്ക് ഗെയിമില്‍ തോറ്റതാണ് മാഗ്നസ് കാള്‍സന്റെ അടി തെറ്റിച്ചത്. ലോകമാകെ വൈറലായിപ്പോയ വീഡിയോ കൂടിയായിരുന്നു അത്. ഗുകേഷ് ജയവും അത് താങ്ങാനാവാതെ കോപത്തോടെ മേശയില്‍ മൂന്ന് തവണ ഇടിച്ച് ബോര്‍ഡിലെ കരുക്കള്‍ വരെ തെറിപ്പിക്കുന്ന മാഗ്നസ് കാള്‍സന്റെ ചിത്രവും. അതായത് തോല്‍വിയെ താങ്ങാന്‍ കഴിയാത്ത മാനസികാവസ്ഥയിലേക്ക് കാള്‍സന്‍ എത്തിയിരിക്കുന്നു. എന്നാല്‍ മാഗ്നസ് കാള്‍സന്റെ ഈ ദേഷ്യപ്രകടനം കാര്യമാക്കാതെ തിരിഞ്ഞ് വലതുകൈയില്‍ ചുംബിച്ച് മുകളിലേക്ക് ദൈവത്തെ നോക്കുന്ന കൂളായ ഗുകേഷിന്റെ ചിത്രം പങ്കുവെച്ചവരില്‍ ഫ്രഞ്ച് പ്രൊഫഷണല്‍ ഫുട് ബാള്‍ ടീമായ പാരിസ് സെയിന്‍റ് ജെര്‍മെയ്ന്‍ അഥവാ പിഎസ് ജി വരെയുണ്ട് എന്നത് ഗുകേഷിന്റെ വിജയം എത്രത്തോളം വൈറലായി എന്നതിന് തെളിവാണ്.മാഗ്നസ് കാള്‍സനെ തോല്‍പിച്ച ഗുകേഷിനെ കണ്ടപ്പോള്‍ വിഖ്യാത ഫുട്ബാള്‍ ടൂര്‍ണ്ണമെന്‍റായ യുവേഫ ചാമ്പ്യന്‍ഷിപ്പ് (യുസിഎല്‍) നേടിയതുപോലെ അനുഭവപ്പെട്ടു എന്നാണ് പിഎസ് ജി കുറിച്ചത്. 1.58 ലക്ഷം പേരാണ് എക്സില്‍ ഈ പോസ്റ്റ് കണ്ടത്. കഷ്ടിച്ച് നോര്‍വ്വെ ചെസ് കിരീടം ഒപ്പിച്ചെങ്കിലും ഈ തോല്‍വി മാഗ്നസ് കാള്‍സനില്‍ ഏല്‍പിച്ച ആഘാതം ചെറുതല്ല.

ഗുകേഷ് കാള്‍സനെതിരെ നേടിയ വിജയത്തെക്കുറിച്ച്  ഫ്രഞ്ച് പ്രൊഫഷണല്‍ ഫുട് ബാള്‍ ടീമായ പാരിസ് സെയിന്‍റ് ജെര്‍മെയ്ന്‍ അഥവാ പിഎസ് ജി പങ്കുവെച്ച പോസ്റ്റ്:

What it felt like winning our first UCL ❤💙 pic.twitter.com/uNajUVPe33

— Paris Saint-Germain (@PSG_English) June 4, 2025

ഗുകേഷിനെതിരെ ആദ്യ റൗണ്ടില്‍ വിജയിച്ച മാഗ്നസ് കാള്‍സന്‍  തുടക്കം മുതലേ ഗുകേഷിനെ പരിഹസിക്കുന്ന കമന്‍റുകളാണ് നടത്തിയിരുന്നത്. ഗുകേഷ് ലോകചാമ്പ്യനാകാന്‍ യോഗ്യനല്ലെന്ന് വരെ കാള്‍സന്‍ വീമ്പിളക്കിയിരുന്നു. പക്ഷെ ആ അഹന്ത ഗുകേഷ് അടക്കി. അതുകൊണ്ടാണ് ആറം റൗണ്ടിലെ പരാജയം മാഗ്നസ് കാള്‍സന്റെ മനോഘടനയില്‍ വലിയ ആഘാതമുണ്ടാക്കിയത്.

ഗുകേഷ് നോര്‍വ്വെയില്‍ അപാരമായ തിരിച്ചുവരവാണ് നടത്തിയത്. ഒരു ലോക ചെസ് ചാമ്പ്യനില്‍ നിന്നും പ്രതീക്ഷിക്കുന്ന പ്രകടനം. മാഗ്നസ് കാള്‍സന്‍, ഹികാരു നകാമുറ, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി വെയ് യി എന്നിവരെ തോല്‍പിക്കാന്‍ ഗുകേഷിന് സാധിച്ചു. ലോകത്തിലെ ഒന്ന്, രണ്ട്, നാല്, അഞ്ച്, ഒമ്പത് റാങ്കുകാരെയാണ്

മാഗ്നസ് കാള്‍സന്‍  നോര്‍വ്വെ ചെസ്സിനിടിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞത് തന്നെ മറികടക്കാന്‍ കഴിവില്ലെങ്കിലും ഗുകേഷ്, എരിഗെയ്സി, പ്രജ്ഞാനന്ദ, അരവിന്ദ് ചിതംബരം എന്നിവര്‍ ഭാവിയുടെ വാഗ്ദാനങ്ങളാണെന്നാണ്. ഇക്കുറി ലോക ചെസ് ഫെ‍ഡറേഷനായ ഫിഡെയുടെ ലോകറാങ്കിങ്ങില്‍ ആദ്യ പതിനൊന്ന് റാങ്കുകാരില്‍ നാല് ഇന്ത്യക്കാര്‍ സ്ഥാനം പിടിച്ചിരുന്നു. ഗുകേഷ് (5), പ്രജ്ഞാനന്ദ(7), അര്‍ജുന്‍ എരിഗെയ്സി(3), അരവിന്ദ് ചിതംബരം(11) എന്നിവര്‍. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അപൂര്‍വ്വ നേട്ടമാണിത്. റേറ്റിംഗിലും വലിയ വ്യത്യാസമില്ല. മാഗ്നസ് കാള്‍സന്‍ 2837 എന്ന ഇഎല്‍ഒ റേറ്റിംഗ് നേടിയെങ്കിലും ഹികാരുവിന്‍റേത് 2804 ആണ് റേറ്റിംഗ്. അര്‍ജുന്‍ എരിഗെയ്സിക്ക് 2782ഉം ഗുകേഷിന്  2776ഉം പ്രജ്ഞാനന്ദയ്‌ക്ക് 2767ഉം അരവിന്ദ് ചിതംബരത്തിന് 2746ഉം റേറ്റിംഗ് ഉണ്ട്.

ഇന്ത്യന്‍ ചെസ്സിന്റെ പിതാവായ വിശ്വനാഥന്‍ ആനന്ദ് കഴിഞ്ഞ ദിവസം ഇന്ത്യയിലെ കൗമാരക്കാരായ ചെസ് താരങ്ങളുടെ കഴിവിനെ വാഴ്‌ത്തിപ്പാടിയിരുന്നു. പ്രജ്ഞാനന്ദയും ഗുകേഷും അതില്‍ കൂടുതല്‍ പ്രതീക്ഷയുള്ള ഭാവിവാഗ്ദാനങ്ങളാണെന്നും ആനന്ദ് പറഞ്ഞിരുന്നു. ഗുകേഷിന് 19 വയസ്സെങ്കില്‍ പ്രജ്ഞാനന്ദയ്‌ക്ക് 20 വയസ്സാണ്. അര്‍ജുന്‍ എരിഗെയ്സിക്ക് 21 വയസ്സെങ്കില്‍ അരവിന്ദ് ചിതംബരത്തിന് പ്രായം 25. എന്തായാലും ഇനിയും കുറഞ്ഞത് 15 വര്‍ഷമെങ്കിലും നല്ല ഫോമില്‍ തന്നെ ഇവര്‍ക്ക് കളിക്കാനാകും. അതേ സമയം ഇപ്പോഴത്തെ ഒന്നും രണ്ടും റാങ്കുകാരായ മാഗ്നസ് കാള്‍സനും ഹികാരു നകാമുറയ്‌ക്ക് യഥാക്രമം 34ഉം 37ഉം വയസ്സാണ്. ഫാബിയാനോ കരുവാനയ്‌ക്കും 32 വയസ്സായി. അതായത് പ്രൈം ടൈം തീര്‍ന്നുപോയവരാണ് ഇവര്‍. ഇവരുടെ മികച്ച പെര്‍ഫോമന്‍സുകള്‍ ഇവര്‍ പുറത്തെടുത്തുകഴിഞ്ഞു.

ഗുകേഷും പ്രജ്ഞാനന്ദയും അര്‍ജുന്‍ എരിഗെയ്സിയും അവരുടെ പ്രൈം ടൈമിലേക്ക് കടക്കുന്നതേയുള്ളൂ. സമ്മര്‍ദ്ദങ്ങളെ ശാന്തമായി നേരിട്ട് വിജയത്തിലേക്ക് വഴിവെട്ടാനുള്ള കഴിവ് – അതാണ് ഇനി ഇവര്‍ വാര്‍ത്തെടുക്കേണ്ട കഴിവ്. സമനില വേണ്ടിടത്ത് സമനില നേടാനും വിജയം വേണ്ടിടത്ത് വിജയം നേടാനുമുള്ള കഴിവ്. റേറ്റിംഗ് കൂടിയ ഗ്രാന്‍റ്മാസ്റ്റര്‍മാരുടെ ടൂര്‍ണ്ണമെന്‍റുകളില്‍ തുടര്‍ച്ചയായുള്ള കളിപരിചയത്തില്‍ നിന്നും ആര്‍ജ്ജിച്ചെടുക്കേണ്ടതാണ് ഈ കഴിവ്. ഈ കരുത്ത് കൂടി നേടിയാല്‍ ഇവര്‍ പെര്‍ഫെക്ടായി. അതാണ് ഇനി ലോകം കാണാന്‍ പോകുന്നത്. ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ അത് ഇന്ത്യയുടെ ഈ കൗമാരക്കാരും യുവാക്കളും ആര്‍ജ്ജിച്ചെടുക്കു.ം അത്രയേ ഉള്ളൂ മാഗ്നസ് കാള്‍സന്റെ ആയുസ്സ്.

ShareSendTweet

Related Posts

കേരള-സ്കൂൾ-കായികമേള;-സ്വന്തം-ജേഴ്‌സിയില്ല,-നാണംകെട്ട്-തിരുവനന്തപുരം
SPORTS

കേരള സ്കൂൾ കായികമേള; സ്വന്തം ജേഴ്‌സിയില്ല, നാണംകെട്ട് തിരുവനന്തപുരം

October 27, 2025
വീഴ്ചയിൽ-പതറാതെ-നന്ദന-പറയുന്നു,-ഞാൻ-സ്വപ്നത്തെ-പുൽകും
SPORTS

വീഴ്ചയിൽ പതറാതെ നന്ദന പറയുന്നു, ഞാൻ സ്വപ്നത്തെ പുൽകും

October 27, 2025
ഉയരം-തൊട്ട്-എമിയുടെ-പ്രയത്നം;-സ്‌പോര്‍ട്‌സിന്റെ-ചെലവ്-ഞങ്ങള്‍ക്ക്-താങ്ങാനാവാതെ-മാതാപിതാക്കൾ
SPORTS

ഉയരം തൊട്ട് എമിയുടെ പ്രയത്നം; സ്‌പോര്‍ട്‌സിന്റെ ചെലവ് ഞങ്ങള്‍ക്ക് താങ്ങാനാവാതെ മാതാപിതാക്കൾ

October 27, 2025
കയ്യില്‍-അച്ഛന്‍-വാങ്ങിത്തന്ന-പോളില്‍-വെള്ളി-നേടി-അച്ഛന്-സമ്മാനിച്ച്-ശ്രീയ-ലക്ഷ്മി
SPORTS

കയ്യില്‍ അച്ഛന്‍ വാങ്ങിത്തന്ന പോളില്‍ വെള്ളി നേടി അച്ഛന് സമ്മാനിച്ച് ശ്രീയ ലക്ഷ്മി

October 27, 2025
കപ്പിനരികെ-അനന്തപുരം;-സ്വര്‍ണ-നേട്ടക്കാര്‍ക്ക്-വീട്-നല്‍കുമെന്ന്-വിദ്യാഭ്യാസ-മന്ത്രിയുടെ-വാഗ്ദാനം
SPORTS

കപ്പിനരികെ അനന്തപുരം; സ്വര്‍ണ നേട്ടക്കാര്‍ക്ക് വീട് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ വാഗ്ദാനം

October 27, 2025
ക്യാന്‍സറേ-വിട;-വേണുമാധവന്-ഹാട്രിക്,-ഇരട്ട-സ്വര്‍ണ്ണം
SPORTS

ക്യാന്‍സറേ വിട; വേണുമാധവന് ഹാട്രിക്, ഇരട്ട സ്വര്‍ണ്ണം

October 26, 2025
Next Post
world-environment-day-essay-in-malayalam:-‘ഇന്നുണരാം,-ഉയരാം-നല്ല-നാളേക്കായ്’-;-പരിസ്ഥിതിദിന-ഉപന്യാസമെഴുതാം-എളുപ്പത്തില്‍

World Environment Day Essay In Malayalam: 'ഇന്നുണരാം, ഉയരാം നല്ല നാളേക്കായ്' ; പരിസ്ഥിതിദിന ഉപന്യാസമെഴുതാം എളുപ്പത്തില്‍

bakrid-2025-holiday–june-6-or-june-7?:-ബലിപെരുന്നാള്‍-ജൂണ്‍-7-ശനിയാഴ്ച,-നേരത്തെ-പ്രഖ്യാപിച്ച-പൊതു-അവധിയില്‍-മാറ്റം

Bakrid 2025 Holiday–June 6 or June 7?: ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ച, നേരത്തെ പ്രഖ്യാപിച്ച പൊതു അവധിയില്‍ മാറ്റം

2025-ജൂൺ-6:-ഇന്നത്തെ-രാശിഫലം-അറിയാം

2025 ജൂൺ 6: ഇന്നത്തെ രാശിഫലം അറിയാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ജീവന് തന്നെ ഭീഷണിയാകുന്ന ഘട്ടത്തിലെത്തി..; ഗുരുരാവസ്ഥയിൽനിന്ന് ശ്രേയസ് അയ്യർ രക്ഷപെട്ടത് അത്ഭുതകരമായി..!! അപകടനില തരണംചെയ്ത താരം ഇപ്പോൾ സിഡ്നിയിലെ ഐസിയുവിൽ
  • മുട്ടാൻ നിക്കണ്ട, ഇത് റഷ്യയാണ്: ഡ്രോൺ മഴയെ തകർത്തെറിഞ്ഞ് റഷ്യൻ സൈന്യം! യുക്രെയ്ൻ സമ്പൂർണ പരാജയം…
  • 40 വർഷത്തെ ഏകാധിപത്യത്തിനെതിരെ കലാപം; പ്രക്ഷോഭകരെ കൊന്നൊടുക്കി ഭരണകൂടം, പ്രതിപക്ഷ നേതാക്കൾ തടങ്കലിൽ! കാമറൂൺ കത്തുന്നു…
  • അമേരിക്കയുടെ ടോമാഹോക്ക് മിസൈൽ ഭീഷണി മറി കടക്കാൻ ബ്യൂറെവെസ്റ്റ്നിക്!! ഇത് ലോകത്ത് ആർക്കുമില്ലാത്ത ആണവ മിസൈൽ, 15 മണിക്കൂറോളം വായുവിൽ പറക്കാൻ ശേഷി, 14,000 കി.മീ ദൂരപരിധിയുള്ള ബ്യൂറെവെസ്റ്റ്നിക് മിസൈലുകൾ വിജയകരമായി പരീക്ഷിച്ച് റഷ്യ- സൈനിക വേഷത്തിൽ പുടിൻ
  • ‘അണ്ണാ ആദ്യം സ്വന്തം അക്കൗണ്ടിലിട്ട പോസ്റ്റ് മുക്കിയിട്ട് ഡയലോഗടിക്ക്’… തൃശൂര് തന്നാൽ മെട്രോ വലിച്ചു നീട്ടിത്തരാമെന്ന് തള്ളിയ തള്ള് വീരൻ കലുങ്ക് മന്ത്രി ഇപ്പൊ അടുത്ത തള്ളുമായി വന്ന് പറയുന്നു, ആലപ്പുഴ എയിംസ് തരാമെന്ന് ഇയാൾക്ക് വേറെ ഒരു പണിയുമില്ലേ…!! സുരേഷ് ​ഗോപിക്ക് ട്രോൾ മഴ, 2019 ലെ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

Recent Comments

No comments to show.

Archives

  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.