Sunday, July 6, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

‘കൊടുത്തിട്ടും കൊടുത്തിട്ടും തീരാത്ത കൈക്കൂലി’; മലപ്പുറത്ത് നിന്നും സ്കൂട്ടറിൽ ആസ്ട്രേലിയയിലേക്ക് പുറപ്പെട്ട ഇർഷാദിന്റെ യാത്ര കൊൽക്കത്ത തുറമുഖത്ത് അവസാനിച്ചു

by News Desk
June 6, 2025
in TRAVEL
‘കൊടുത്തിട്ടും-കൊടുത്തിട്ടും-തീരാത്ത-കൈക്കൂലി’;-മലപ്പുറത്ത്-നിന്നും-സ്കൂട്ടറിൽ-ആസ്ട്രേലിയയിലേക്ക്-പുറപ്പെട്ട-ഇർഷാദിന്റെ-യാത്ര-കൊൽക്കത്ത-തുറമുഖത്ത്-അവസാനിച്ചു

‘കൊടുത്തിട്ടും കൊടുത്തിട്ടും തീരാത്ത കൈക്കൂലി’; മലപ്പുറത്ത് നിന്നും സ്കൂട്ടറിൽ ആസ്ട്രേലിയയിലേക്ക് പുറപ്പെട്ട ഇർഷാദിന്റെ യാത്ര കൊൽക്കത്ത തുറമുഖത്ത് അവസാനിച്ചു

മലപ്പുറം: കേരളത്തിൽ നിന്നും ആസ്ട്രേലിയയിലേക്ക് സ്കൂട്ടറിൽ യാത്ര പുറപ്പെട്ടതായിരുന്നു മലപ്പുറം തിരൂർ കുറുക്കോൾ സ്വദേശി ഇർഷാദ്. 13 രാജ്യങ്ങളിലൂടെ 40,000 ത്തോളം കിലോമീറ്റർ താണ്ടുന്ന ഒന്നര വർഷം നീളുന്ന യാത്രയായിരുന്നു ലക്ഷ്യം.

ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലൂടെ നേപ്പാളും ഭൂട്ടാനും കടന്ന് ഒരു വർഷം പിന്നിട്ട യാത്ര കൊൽകത്തയിലെ പോർട്ടിലവസാനിച്ചുവെന്നാണ് യാത്രികനായ ഇർഷാദ് വികാരാധീനനായി വിവരിക്കുന്നത്. മ്യാന്മാറിലെ ബോർഡർ അടച്ചതുകൊണ്ട് കൊൽക്കത്ത തുറമുഖം വഴി ഇന്തോനേഷ്യയിലെ ജക്കാർത്തയിലേക്ക് എത്താം എന്ന ഇർഷാദിന്റെ മോഹമാണ് പൊലിഞ്ഞത്.

സ്കൂട്ടർ ഒന്ന് കപ്പല് കയറ്റി ഇന്തോനേഷ്യയിലെത്തിക്കാൻ കൈക്കൂലി കൊടുത്ത് തളർന്നിട്ടും ലക്ഷ്യത്തിലെത്തിക്കാൻ കഴിയാതെ പോയ നിമിഷങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ഇർഷാദ് പങ്കുവെക്കുന്നത്. ഷിപ്പ് ചെയ്യാമെന്ന് ഏറ്റ ഏജൻസി മുതൽ പോർട്ടിലെ ഉന്നത ഉദ്യോഗസ്ഥർ വരെ ഒരു മടിയുമില്ലാതെ ചോദിച്ച കൈക്കൂലി എണ്ണിക്കൊടുത്തിട്ടും അനിശ്ചിതത്വം നീങ്ങാതെ ഒടുവിൽ പോർട്ടിൽ കയറിയ സ്കൂട്ടർ കൈക്കൂലി കൊടുത്ത് നാട്ടിലേക്ക് തിരിച്ചുകൊണ്ടുവന്ന ദുരനുഭവമാണ് ഇർഷാദ് തുറന്നുപറയുന്നത്.

‘ഭൂട്ടാൻ വഴിയുള്ള യാത്രമുടങ്ങിയതോടെ വണ്ടി കപ്പൽ വഴി ഇന്തോനേഷ്യയിലെത്തിക്കാനായിരുന്നു പ്ലാൻ. കൊൽക്കത്ത തുറമുഖം വഴി ജക്കാർത്തയിലേക്ക് ഷിപ്പ് ചെയ്യാനായി നിരവധി ഏജൻസികളുമായി ബന്ധപ്പെട്ടു. ഒടുവിൽ ഒരു എജൻസി 12,000 രൂപയ്ക്ക് ഷിപ്പ് ചെയ്യാമെന്നേറ്റു. കൂടെ ജി.എസ്.ടിയും ഉണ്ടാകുമെന്ന് പറഞ്ഞു.

അങ്ങനെ സിക്കിമിൽ നിന്ന് സ്കൂട്ടർ കൊൽക്കത്തയിലെത്തിച്ചു. അവിടെ എത്തിയപ്പോൾ 14,300 രൂപ വേണമെന്ന് ഏജൻസിക്കാർ പറഞ്ഞു. അത് കൊടുത്തു. അതിന് ശേഷം കസ്റ്റംസ് ഓഫിസിൽ പോയി വണ്ടിയുടെ രേഖകളും മറ്റും ചെക്ക് ചെയ്തു. അവിടെന്ന് രേഖകൾ നീങ്ങാൻ 5000 രൂപ കൈക്കൂലി ചോദിച്ചു. അതും കൊടുത്തു.

അതിന് ശേഷം പോർട്ടിലേക്ക് കൊണ്ടുപോകാൻ സ്കൂട്ടർ പാക്ക് ചെയ്യണം. പ്ലാസ്റ്റിക് ചാക്കും കട്ടിയുള്ള പേപ്പറും ബബ്ൾസ് ഷീറ്റും വെച്ച് 3000 രൂപയ്ക്ക് ഏജൻസിക്കാർ ഏർപ്പാടാക്കിയവർ പാക്ക് ചെയ്തു. പോർട്ടിലെത്തിയപ്പോൾ ഈ പാക്കിങ് പറ്റില്ല, വുഡിന്റെ പാക്കിങ് വേണമെന്ന് പറഞ്ഞു. അതിന് 15000 രൂപ വരുമെന്ന് പറഞ്ഞു.

എന്നാൽ, 8,000 രൂപയ്ക്ക് വണ്ടിയുടെ അടിയിൽ മാത്രം വുഡ് വെച്ച് പാക് ചെയ്തു. അതിന് ശേഷം പോർട്ടിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പരിശോധിക്കേണ്ടതുണ്ട്. ഒരുപാട് ദിവസം കാത്തിരുന്ന് അദ്ദേഹത്തെ കണ്ടു. പരിശോധനകളെല്ലാം കഴിഞ്ഞ് റിപ്പോർട്ട് അ‍യക്കാമെന്ന് പറഞ്ഞു. എന്നാൽ, 10,000 രൂപ അയാൾക്ക് നൽകണമെത്രെ, വിലപേശി 6000 രൂപ കൊടുത്തു. കുറേ കാത്തിരുന്ന ശേഷം ഡോക്യുമന്റെിൽ ഒരു സീൽ വെക്കാൻ 4000 രൂപയും ഡെസ്റ്റിനേഷൻ ചാർജായി 750 ഡോളറും മറ്റൊരു 8000 രൂപയുടെ കണക്കും തന്നു. ഇതോടെ ഞാൻ ആകെ തളർന്നു.

ഒരുപാട് കാലത്തെ സ്വപ്നം എന്ന നിലയിൽ സൗദിയിലെ ജോലി ഉപേക്ഷിച്ച് യാത്രക്ക് പുറപ്പെട്ടതാണ്. വീട്ടിൽ ഉമ്മാക്ക് സുഖമില്ലാതെ കിടപ്പായിരുന്നു. ഇതിനിടെയിലാണ് അത്രെയും ബുദ്ധിമുട്ടിയുള്ള യാത്ര. ഒടുവിൽ ഞാൻ തീരുമാനിച്ചു. വണ്ടി ഷിപ്പ് ചെയ്യുന്നില്ല. സ്കൂട്ടർ പോർട്ടിൽ നിന്ന് ഇറക്കി തന്നാൽ മതി. പക്ഷേ കൊടുത്ത കാശിന് പുറമെ അത് തിരിച്ചുകിട്ടാൻ പിന്നേയും കൊടുക്കേണ്ടി വന്നു 8,000ത്തിലധികം രൂപ. സ്കൂട്ടർ നാട്ടിലേക്ക് ഓടിച്ചുപോകാൻ പറ്റിയ അവസ്ഥയിലായിരുന്നില്ല. ആയിരക്കണക്കിന് കിലോ മീറ്റർ വണ്ടിയോടിച്ച എനിക്ക് ഒരു നൂറു കിലോ മീറ്റർ പോലും യാത്ര ചെയ്യാനാവാത്ത മാനസികാവസ്ഥയിലായി. ഒടുവിൽ ട്രെയിനിൽ വണ്ടി കയറ്റി നാട്ടിലെത്തിച്ചു’- ഇർഷാദ് വിഡിയോയിൽ പറയുന്നു.

എന്നാൽ മുടങ്ങിപ്പോയ യാത്ര ഇനി എന്ന് തുടങ്ങുമെന്ന് പറയാനാവാത്ത അവസ്ഥയിലാണെന്നാണ് ഇർഷാദ് പറയുന്നത്.

2024 ഏപ്രിൽ 28ന് മലപ്പുറം തിരൂരിലെ സ്വദേശത്ത് നിന്നാണ് ഇർഷാദ് യാത്ര തുടങ്ങിയത്. 18 മാസം നീണ്ടുനിൽക്കുന്ന 40 കിലോമീറ്റർ ദൂരം സഞ്ചരിക്കാനായിരുന്നു പദ്ധതി. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ, മ്യാൻമർ, ലാവോസ്, വിയറ്റ്നാം, കംബോഡിയ, തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവയുൾപ്പെടെ 13 രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ആസ്ട്രേലിയ ലക്ഷ്യമാക്കിയാണ് പുറപ്പെട്ടത്.

എന്നാൽ, യാത്ര അവസാനിപ്പിച്ചിട്ടില്ലെന്നും അനുകൂലമായ സാഹചര്യത്തിൽ മറ്റൊരു പോർട്ടിൽ നിന്ന് ഷിപ്പ് ചെയ്യുമെന്നും ഇർഷാദ് പറഞ്ഞു.

ShareSendTweet

Related Posts

മ​ഡ​ഗാ​സ്കർ;-പരിണാമത്തിന്‍റെ-പരീക്ഷണശാല
TRAVEL

മ​ഡ​ഗാ​സ്കർ; പരിണാമത്തിന്‍റെ പരീക്ഷണശാല

July 6, 2025
വി​യ​റ്റ്​​നാ​മി​ന്‍റെ-സൗ​ന്ദ​ര്യം
TRAVEL

വി​യ​റ്റ്​​നാ​മി​ന്‍റെ സൗ​ന്ദ​ര്യം

July 6, 2025
ആ​ന​വ​ണ്ടി​യി​ൽ-ഉ​ല്ലാ​സ-യാ​ത്ര-പോ​കാം….
TRAVEL

ആ​ന​വ​ണ്ടി​യി​ൽ ഉ​ല്ലാ​സ യാ​ത്ര പോ​കാം….

July 5, 2025
പ്ലാസ്റ്റിക്-പടിക്ക്-പുറത്ത്…​-നെല്ലിയാമ്പതി-ഇനി-
‘ഹരിത-ഡെസ്റ്റിനേഷൻ’
TRAVEL

പ്ലാസ്റ്റിക് പടിക്ക് പുറത്ത്…​ നെല്ലിയാമ്പതി ഇനി ‘ഹരിത ഡെസ്റ്റിനേഷൻ’

July 4, 2025
തെന്മല-വെള്ളച്ചാട്ടങ്ങളിലേക്ക്-സഞ്ചാരികളുടെ-ഒഴുക്ക്
TRAVEL

തെന്മല വെള്ളച്ചാട്ടങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

July 4, 2025
അലാസ്കയിൽ-കൊടുങ്കാറ്റിൽ-അകപ്പെട്ട-മലയാളി-പർവതാരോഹകൻ-പന്തളത്തെ-വീട്ടിലെത്തി
TRAVEL

അലാസ്കയിൽ കൊടുങ്കാറ്റിൽ അകപ്പെട്ട മലയാളി പർവതാരോഹകൻ പന്തളത്തെ വീട്ടിലെത്തി

July 3, 2025
Next Post
എന്നെന്നേയ്‌ക്കുമായി-മാഗ്നസ്-കാള്‍സനെ-മാനം-കെടുത്തുമോ-ഗുകേഷ്-?-ഒരു-റൗണ്ട്-ബാക്കി-നില്‍ക്കെ-നോര്‍വ്വെ-ചെസ്-കിരീടം-ആര്‍ക്ക്?

എന്നെന്നേയ്‌ക്കുമായി മാഗ്നസ് കാള്‍സനെ മാനം കെടുത്തുമോ ഗുകേഷ് ? ഒരു റൗണ്ട് ബാക്കി നില്‍ക്കെ നോര്‍വ്വെ ചെസ് കിരീടം ആര്‍ക്ക്?

ഇന്ത്യൻ സ്കൂൾ ഈദ് ഗാഹിൽ ആയിരങ്ങൾ അണി നിരന്നു

ഇന്ത്യൻ സ്കൂൾ ഈദ് ഗാഹിൽ ആയിരങ്ങൾ അണി നിരന്നു

മ​ത്ര-സ്ക്വ​യ​ർ-പ​ദ്ധ​തി-നി​ർ​മാ​ണ-ഘ​ട്ട​ത്തി​ലേ​ക്ക്

മ​ത്ര സ്ക്വ​യ​ർ പ​ദ്ധ​തി നി​ർ​മാ​ണ ഘ​ട്ട​ത്തി​ലേ​ക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത് എന്തിന്? അറിയാം മധുരിക്കുന്ന ഈ ചരിത്രം!
  • അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്കു..കൂടെ ഉള്ള ഒന്നിനെ എതിരാളികൾ വളഞ്ഞിട്ടു ആക്രമിക്കുമ്പോ കൂടെ നിൽക്കുക ഓരോ കമ്മ്യൂണിസ്റ്റുകാരുടെയും ചുമതലയാണ്… പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്
  • ബ്ലിറ്റ്സില്‍ ഗുകേഷിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ;മാഗ്നസ് കാള്‍സന്‍ മുന്നില്‍
  • ദുര്‍ബലനായ കളിക്കാരന്‍ എന്നു വിളിച്ച കാള്‍സനെ തോല്‍പിച്ച് ക്രൊയേഷ്യ റാപിഡ് ചെസ്സില്‍ ചാമ്പ്യനായി ഗുകേഷ്; മാഗ്നസ് കാള്‍സന്‍ മൂന്നാം സ്ഥാനത്തിലൊതുങ്ങി
  • ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി, വില്ലനായി മഴ; എ‍ഡ്ജ്ബാസ്റ്റൺ ടെസ്റ്റ് മത്സരം വൈകുന്നു

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.