എഡ്ജ്ബാസ്റ്റണിൽ ഒരു ടെസ്റ്റ് ക്രിക്കറ്റ് വിജയിക്കുക എന്ന ഇന്ത്യൻ ആഗ്രഹങ്ങൾക്ക് വില്ലനായി എത്തിരിക്കുകയാണ് മഴ. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിവസം കനത്ത മഴയെ തുടർന്ന് മത്സരം ആരംഭിക്കാൻ വൈകുകയാണ്.
വെളിച്ചക്കുറവിനെ തുടർന്ന് സ്റ്റേഡിയത്തിൽ ഫ്ലെഡ്ലൈറ്റും ഓൺ ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാൽ രണ്ടാം ടെസ്റ്റിൽ ഇന്ത്യ വിജയ പ്രതീക്ഷയിലാണ്. രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസമായ ഇന്ന് ഇംഗ്ലണ്ടിന്റെ ഏഴ് വിക്കറ്റുകൾ കൂടി വീഴ്ത്തിയാൽ ഇന്ത്യയ്ക്ക് വിജയിക്കാൻ സാധിക്കും.
Also Read: മോണ്‍ട്രിയലിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് വീഴ്ത്തി ഇന്‍റര്‍ മിയാമി
മറുവശത്ത് ഇംഗ്ലണ്ടിന് വിജയിക്കാൻ ഏഴ് വിക്കറ്റ് ശേഷിക്കേ 536 റൺസ് കൂടി വേണം. സമനിലയ്ക്കായി ഇംഗ്ലണ്ട് താരങ്ങൾ ഓൾഔട്ടാകാതെ പിടിച്ചുനിൽക്കണം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 587 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന് ആദ്യ ഇന്നിങ്സിൽ 407 റൺസെടുക്കാനെ സാധിച്ചൊള്ളൂ.
The post ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി, വില്ലനായി മഴ; എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് മത്സരം വൈകുന്നു appeared first on Express Kerala.