Monday, July 7, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

എന്നെന്നേയ്‌ക്കുമായി മാഗ്നസ് കാള്‍സനെ മാനം കെടുത്തുമോ ഗുകേഷ് ? ഒരു റൗണ്ട് ബാക്കി നില്‍ക്കെ നോര്‍വ്വെ ചെസ് കിരീടം ആര്‍ക്ക്?

by News Desk
June 6, 2025
in SPORTS
എന്നെന്നേയ്‌ക്കുമായി-മാഗ്നസ്-കാള്‍സനെ-മാനം-കെടുത്തുമോ-ഗുകേഷ്-?-ഒരു-റൗണ്ട്-ബാക്കി-നില്‍ക്കെ-നോര്‍വ്വെ-ചെസ്-കിരീടം-ആര്‍ക്ക്?

എന്നെന്നേയ്‌ക്കുമായി മാഗ്നസ് കാള്‍സനെ മാനം കെടുത്തുമോ ഗുകേഷ് ? ഒരു റൗണ്ട് ബാക്കി നില്‍ക്കെ നോര്‍വ്വെ ചെസ് കിരീടം ആര്‍ക്ക്?

സ്റ്റാവംഗര്‍: നോര്‍വ്വെ ചെസ് വളരെ കൗതുകകരമായ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. ഒമ്പത് റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ മാഗ്നസ് കാള്‍സനും ഗുകേഷും തമ്മില്‍ അരപോയിന്‍റിന്റെ മാത്രം വ്യത്യാസത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുകയാണ്. ഒമ്പത് റൗണ്ട് കഴിഞ്ഞപ്പോള്‍ മാഗ്നസ് കാള്‍സന് 15 പോയിന്‍റും ഗുകേഷിന് 14.5 പോയിന്‍റുമാണ്. യുഎസ് താരങ്ങളായ ഹികാരു നകാമുറ (13 പോയിന്‍റ്) ഫാബിയാനോ കരുവാന (12 പോയിന്‍റ്) എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനത്ത് നില്‍ക്കുന്നു.

ഒമ്പതാം റൗണ്ടില്‍ നല്ല ഫോമില്‍ നില്‍ക്കുന്ന ചൈനയുടെ വെയ് യിയെ ക്ലാസിക് ഗെയിമില്‍ തന്നെ തോല്‍പിച്ചതോടെ മൂന്ന് പോയിന്‍റ് കൂടി നേടിയതോടെയാണ് ഗുകേഷിന് 14.5 പോയിന്‍റ് സ്വന്തമാക്കാനായത്. അതുപോലെ മാഗ്നസ് കാള്‍സന്‍ ഒമ്പതാം റൗണ്ടില്‍ ഫാബിയാനോ കരുവാനയെ ക്ലാസിക് ഗെയിമില്‍ തോല്‍പിച്ചതോടെ കാള്‍സനും മൂന്ന് പോയിന്‍റ് കൂടി നേടി 15 പോയിന്‍റിലേക്കെത്തി. കറ്റാലന്‍ ഓപ്പണിംഗില്‍ നല്ലൊരു കാലാള്‍ ബലി (പോണ്‍ സാക്രിഫൈസ്)യിലൂടെയാണ് മാഗ്നസ് കാള്‍സന്‍ ഫാബിയാനോ കരുവാനയെ തകര്‍ത്തത്. സമനില പിടിക്കാന്‍ അവസാന നിമിഷത്തില്‍ കരുവാന ശ്രമിച്ചെങ്കിലും ക്ലോക്കില്‍ സമയസമ്മര്‍ദ്ദം കരുവാനയെ പിടികൂടി. അത് കൂടുതല്‍ തെറ്റായ കരുനീക്കങ്ങള്‍ക്ക് വഴിതെളിച്ചു. തോല്‍ക്കുകയും ചയ്തു. കഴിഞ്ഞ റൗണ്ടുകളില്‍ പിന്നില്‍ നിന്നിരുന്ന മാഗ്നസ് കാള്‍സന്റെ തിരിച്ചുവരാനുള്ള കഴിവ് അപാരമാണ്. നോര്‍വ്വെ ചെസ്സില്‍ ഏഴും എട്ടും റൗണ്ടുകളില്‍ മൂന്നും നാലും സ്ഥാനത്തായിരുന്നു കാള്‍സന്‍. അതാണ് അദ്ദേഹത്തെ കഴിഞ്ഞ 14 വര്‍ഷമായി ലോകത്തിലെ ഒന്നാം റാങ്കുകാരനായി നിലനിര്‍ത്തുന്നത്.

കളിയിലേക്ക് മടങ്ങിവന്ന ലോക ചെസ് ചാമ്പ്യന്‍

ഒമ്പതാം റൗണ്ടില്‍ പെട്രോ ഡിഫന്‍സ് പുതുമകളോടെ കളിച്ച് ഗുകേഷിനെ ഞെട്ടിക്കാനായിരുന്നു ചൈനയുടെ വെയ് യിയുടെ ശ്രമം. 18ാം നീക്കത്തില്‍ ആണ് ഗുകേഷ് നേരിയ മുന്‍തൂക്കം നേടിയത്. പിന്നീട് കളിയുടെ അവസാനം വരെ ആ മുന്‍തൂക്കം നിലനിര്‍ത്തി. 24ാം നീക്കത്തില്‍ വെയ് യി വലിയൊരു പിഴവ് വരുത്തി. 28ാം നീക്കത്തില്‍ കാലാളിനെ (പോണ്‍) ജി6 കള്ളിയിലേക്ക് നീക്കി ചെക്ക് വെച്ചതോടെ ഗുകേഷിന് വലിയ മുന്‍തൂക്കം ഉണ്ടായി. ഈ മുന്‍തൂക്കത്തെ ഗുകേഷ് വളരെ ശ്രദ്ധാപൂര്‍വ്വം നിലനിര്‍ത്തി. ഒടുവില്‍ നാല് റൂക്കുകള്‍ ഉള്ള എന്‍ഡ് ഗെയിമിലേക്ക് കളി എത്തി. അതില്‍ ഗുകേഷ് വിജയം കൊയ്യുകയും ചെയ്തു. നോര്‍വ്വെ ചെസ്സിലെ ആദ്യ രണ്ട് റൗണ്ടുകളില്‍ കളി മറന്നവനെപ്പോലെ കളിച്ച ഗുകേഷിനെയല്ല ഒമ്പതാം റൗണ്ടില്‍ കാണുന്നത്. ഇപ്പോള്‍ കളിക്കുന്നത് കൃത്യതയാര്‍ന്ന കരുക്കള്‍ നീക്കുന്ന, ക്ഷമയോടെ അവസാനനിമിഷം വരെ പൊരുതുന്ന, ശത്രുവിന്റെ പിഴവുകളില്‍ നിന്നും മുന്‍തൂക്കമുണ്ടാക്കുകയും അത് കളിയുടെ അവസാനം വരെ ശ്രദ്ധാപൂര്‍വ്വം നിലനിര്‍ത്തുകയും ചെയ്യുന്ന മാറിയ ഗുകേഷാണ്. ഒരു പക്ഷെ ലോക ചെസ് കിരീടം നേടിയ പഴയ ഗുകേഷ് കളിയിലേക്ക് മടങ്ങിവന്നിരിക്കുന്നു.

പത്താം റൗണ്ടില്‍ ഗുകേഷിന് ഫാബിയാനോ കരുവാന, കാള്‍സന് അര്‍ജുന്‍ എരിഗെയ്സി

കാള്‍സനും ഗുകേഷിനും പത്താം റൗണ്ടില്‍ കരുത്തുറ്റ എതിരാളികളാണ് ഉള്ളത്. മാഗ്നസ് കാള്‍സന്‍ നേരിടുന്നത് ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയെ ആണെങ്കില്‍ ഗുകേഷിന് അമേരിക്കയുടെ ഫാബിയാനോ കരുവാനയാണ് എതിരാളി. ഗുകേഷിന് ഒരു ക്ലാസിക്കല്‍ വിജയം ഫാബിയ്‌ക്കെതിരെ നേടാന്‍ കഴിയണമെങ്കില്‍ അത്യന്തം റിസ്കെടുത്തുള്ള കളി ഗുകേഷ് പുറത്തെടുക്കേണ്ടിവരും. അതുപോലെ അര്‍ജുന്‍ എരിഗെയ്സിയും കാള്‍സന് എളുപ്പം തൂത്തെറിയാവുന്ന എതിരാളിയല്ല.

അവസാന റൗണ്ടില്‍ ഗുകേഷ് ജയിക്കുകയും കാള്‍സന്‍ തോല്‍ക്കുകയും ചെയ്താല്‍ നോര്‍വ്വെ ചെസ് കിരീടം ഗുകേഷിന്റെ കൈകകളില്‍ എത്തും. അങ്ങിനെയെങ്കില്‍ ഇനി ജീവിതത്തില്‍ ഒരിയ്‌ക്കലും മാഗ്നസ് കാള്‍സന്‍ പഴയതുപോലെ വാചകമടിക്കാന്‍ കഴിയില്ല. എന്നെന്നേയ്‌ക്കുമായി മാഗ്നസ് കാള്‍സന്റെ അഹങ്കാരത്തിനുള്ള മറുപടിയായി അത് മാറും.

ദൈവനീതി നടപ്പാകുമോ?

ദൈവനീതി എന്നൊന്ന് നടപ്പാവുന്നു എന്നരീതിയില്‍ ഇത്തരമൊരു അന്ത്യമായിരിക്കുമോ നോര്‍വ്വെ ചെസ്സില്‍ സംഭവിക്കുക?.ലോകത്തിലെ മുഴുവന്‍ ചെസ് പ്രേമികളും നോര്‍വ്വെ ചെസ്സിന്റെ അവസാന റൗണ്ട് മത്സരങ്ങള്‍ക്ക് കണ്ണും കാതും ചേര്‍ത്ത് വെച്ചിരിപ്പാണ്. മാത്രമല്ല, നോര്‍‍വ്വെക്കാരനാണ് മാഗ്നസ് കാള്‍സന്‍. കഴിഞ്ഞ തവണത്തെ നോര്‍വ്വെ ചെസ് ചാമ്പ്യന്‍ കൂടിയാണ് മാഗ്നസ് കാള്‍സന്‍. ഇക്കുറി ആ കിരീടം കൈവിട്ടുപോവുകയും വെറും 19 വയസ്സുകാരനായ ഗുകേഷ് ആ കിരീടം സ്വന്തമാക്കുകയും ചെയ്താല്‍ സ്വന്തം നാട്ടുകാരുടെ മുഖത്ത് നോക്കാനും മാഗ്നസ് കാള്‍സന് കഴിയില്ല. പ്രതിഭയാകാം പക്ഷെ അഹങ്കാരമരുത് എന്ന ആപ്തവാക്യം അതോടെ ശരിയാകും. അഹന്ത തൊട്ടുതീണ്ടാത്ത ഭാരതത്തിലെ ഗുകേഷ് ഇപ്പോഴേ ലോകമെങ്ങും കള്‍ട്ടായി മാറിക്കൊണ്ടിരിക്കുകയാണ്.

ഗുകേഷ് ലോക ചെസ് കിരീടം നേടിയ ശേഷം ആ പദവിക്ക് ഗുകേഷ് അര്‍ഹനല്ലെന്ന രീതിയില്‍ കുറെ അധികം തവണ മാഗ്നസ് കാള്‍സന്‍ ഗുകേഷിനെ അപമാനപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചിരുന്നു. അതിന് നോര്‍വ്വെ ചെസ്സില്‍ മാഗ്നസ് കാള്‍സനെ ക്ലാസിക്കല്‍ ഗെയിമില്‍ തന്നെ തോല്‍പിച്ച് ഗുകേഷ് മറുപടി കൊടുത്തു. ഇതോടെ മാഗ്നസ് കാള്‍സന്‍ വല്ലാതെയങ്ങ് ഒതുങ്ങിപ്പോയിരിക്കുകയാണ്. ഇനി താന്‍ ക്ലാസിക് ചെസ്സിലേക്ക് ഇല്ലെന്ന് വരെ ആ തോല്‍വിയുടെ നിരാശയില്‍ മാഗ്നസ് കാള്‍സന്‍ പ്രസ്താവിക്കുകയുണ്ടായി. തന്നെ തോല്‍പിച്ച നോര്‍വെ ചെസ്സിലെ ആറാം റൗണ്ടില്‍ ഗുകേഷ് നന്നായി കളിച്ചു എന്നും ഗുകേഷ് നല്ല ചെസ് കളിക്കാരനാണെന്നും അവസാനനിമിഷം വരെ വിജയത്തിനായി കാത്തിരിക്കാനുള്ള ക്ഷമ ഗുകേഷിനുണ്ടെന്നും മാഗ്നസ് കാള്‍സന്‍ സമ്മതിക്കുകയും ചെയ്തിരുന്നു.

 

 

ShareSendTweet

Related Posts

ബ്ലിറ്റ്സില്‍-ഗുകേഷിനെ-തോല്‍പിച്ച്-പ്രജ്ഞാനന്ദ;മാഗ്നസ്-കാള്‍സന്‍-മുന്നില്‍
SPORTS

ബ്ലിറ്റ്സില്‍ ഗുകേഷിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ;മാഗ്നസ് കാള്‍സന്‍ മുന്നില്‍

July 6, 2025
ദുര്‍ബലനായ-കളിക്കാരന്‍-എന്നു-വിളിച്ച-കാള്‍സനെ-തോല്‍പിച്ച്-ക്രൊയേഷ്യ-റാപിഡ്-ചെസ്സില്‍-ചാമ്പ്യനായി-ഗുകേഷ്;-മാഗ്നസ്-കാള്‍സന്‍-മൂന്നാം-സ്ഥാനത്തിലൊതുങ്ങി
SPORTS

ദുര്‍ബലനായ കളിക്കാരന്‍ എന്നു വിളിച്ച കാള്‍സനെ തോല്‍പിച്ച് ക്രൊയേഷ്യ റാപിഡ് ചെസ്സില്‍ ചാമ്പ്യനായി ഗുകേഷ്; മാഗ്നസ് കാള്‍സന്‍ മൂന്നാം സ്ഥാനത്തിലൊതുങ്ങി

July 6, 2025
ഫുട്‌ബോള്‍-ലോകം-ഗോണ്ടോമറില്‍-ഒത്തുചേര്‍ന്നു;-നിത്യനിദ്രയ്‌ക്ക്-ആദരമേകാന്‍
SPORTS

ഫുട്‌ബോള്‍ ലോകം ഗോണ്ടോമറില്‍ ഒത്തുചേര്‍ന്നു; നിത്യനിദ്രയ്‌ക്ക് ആദരമേകാന്‍

July 6, 2025
ഏഴ്-പൊന്നഴകില്‍-സജന്‍-പ്രകാശ്;-ലോക-പോലീസ്-മീറ്റില്‍-നീന്തലിന്റെ-ഏഴ്-ഇനങ്ങളില്‍-സ്വര്‍ണം
SPORTS

ഏഴ് പൊന്നഴകില്‍ സജന്‍ പ്രകാശ്; ലോക പോലീസ് മീറ്റില്‍ നീന്തലിന്റെ ഏഴ് ഇനങ്ങളില്‍ സ്വര്‍ണം

July 6, 2025
റെക്കോഡ്-തുകയ്‌ക്ക്-സഞ്ജുവിനെ-സ്വന്തമാക്കി-കൊച്ചി-ബ്ലൂ-ടൈഗേഴ്‌സ്;-26.80-ലക്ഷം-ലീഗ്-ചരിത്രത്തിലെ-ഏറ്റവും-വലിയ-തുക
SPORTS

റെക്കോഡ് തുകയ്‌ക്ക് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; 26.80 ലക്ഷം ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തുക

July 5, 2025
കെസിഎല്‍-താരലേലം-ഇന്ന്;-ലിസ്റ്റില്‍-170-താരങ്ങള്‍,-15-പേരെ-നിലനിര്‍ത്തി
SPORTS

കെസിഎല്‍ താരലേലം ഇന്ന്; ലിസ്റ്റില്‍ 170 താരങ്ങള്‍, 15 പേരെ നിലനിര്‍ത്തി

July 5, 2025
Next Post
ഇന്ത്യൻ സ്കൂൾ ഈദ് ഗാഹിൽ ആയിരങ്ങൾ അണി നിരന്നു

ഇന്ത്യൻ സ്കൂൾ ഈദ് ഗാഹിൽ ആയിരങ്ങൾ അണി നിരന്നു

മ​ത്ര-സ്ക്വ​യ​ർ-പ​ദ്ധ​തി-നി​ർ​മാ​ണ-ഘ​ട്ട​ത്തി​ലേ​ക്ക്

മ​ത്ര സ്ക്വ​യ​ർ പ​ദ്ധ​തി നി​ർ​മാ​ണ ഘ​ട്ട​ത്തി​ലേ​ക്ക്

കനോലി നിലമ്പൂർ ലേഡീസ് വിംഗ് മൈലാഞ്ചി രാവും അവാർഡ് ദാനവും സംഘടിപ്പിച്ചു

കനോലി നിലമ്പൂർ ലേഡീസ് വിംഗ് മൈലാഞ്ചി രാവും അവാർഡ് ദാനവും സംഘടിപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഭാരതാംബ വിവാദം; സസ്പെൻഷനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിക്കാൻ കേരള സർവകലാശാല രജിസ്ട്രാർ
  • എഡ്ജ്ബാസ്റ്റണില്‍ പുതുചരിത്രം പിറന്നു; ഇംഗ്ലണ്ടിനെതിരെ വമ്പന്‍ ജയവുമായി ശുഭ്മന്‍ ഗില്ലും സംഘവും
  • ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത് എന്തിന്? അറിയാം മധുരിക്കുന്ന ഈ ചരിത്രം!
  • അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്കു..കൂടെ ഉള്ള ഒന്നിനെ എതിരാളികൾ വളഞ്ഞിട്ടു ആക്രമിക്കുമ്പോ കൂടെ നിൽക്കുക ഓരോ കമ്മ്യൂണിസ്റ്റുകാരുടെയും ചുമതലയാണ്… പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്
  • ബ്ലിറ്റ്സില്‍ ഗുകേഷിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ;മാഗ്നസ് കാള്‍സന്‍ മുന്നില്‍

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.