Wednesday, March 4, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം; പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി

by News Desk
June 10, 2025
in INDIA
പൊതുയിടങ്ങളിലും-യാത്രകളിലും-മാസ്‌ക്-ധരിക്കണം;-പ്രത്യേകം-ശ്രദ്ധിക്കണമെന്ന്-ആരോഗ്യമന്ത്രി

പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം; പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. കോവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വന്‍സിങ് നടത്തി വരുന്നുവെന്നും മന്ത്രി അറിയിച്ചു.ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എക്സ്എഫ്ജി ആണ് കേരളത്തില്‍ കൂടുതലായി കണ്ടുവരുന്നത്. ഈ വകഭേദങ്ങള്‍ക്ക് തീവ്രത കൂടുതലല്ലെങ്കിലും രോഗവ്യാപന ശേഷി കൂടുതലാണ്.

സംസ്ഥാനത്ത് നിലവില്‍ 2223 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 96 പേരാണ് ചികിത്സയിലുള്ളത്. അവരില്‍ ഭൂരിപക്ഷം പേരും മറ്റ് രോഗങ്ങളുള്ളവരാണ്. എറണാകുളം ജില്ലയില്‍ 431 കേസുകളും കോട്ടയത്ത് 426 കേസുകളും തിരുവനന്തപുരത്ത് 365 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി. കോവിഡ് കാരണം അനാവശ്യമായി രോഗികളെ സ്വകാര്യ ആശുപത്രികള്‍ റഫര്‍ ചെയ്യരുതെന്ന് നിര്‍ദേശം നല്‍കി. ആശുപത്രികളിലെ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ചോ സാനിറ്റെസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കണം.

Also Read: യാത്രക്കാരനായി കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് മന്ത്രി; കൃത്യമായ മറുപടി നല്‍കാതെ അധികൃതര്‍; കണ്ടക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം

ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണം. പ്ലാന്റേഷന്‍ ഏരിയകളില്‍ ഡെങ്കിപ്പനി വ്യാപനം കാണുന്നതിനാല്‍ ശ്രദ്ധിക്കണം. പ്ലാന്റേഷനുകളില്‍ വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാനും കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഉടമകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പൂട്ടിയിട്ടിരിക്കുന്ന സ്ഥലങ്ങളില്‍ പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടിസ് നല്‍കി നടപടി സ്വീകരിക്കുന്നതാണ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ പ്രതിരോധത്തിനായി മൈക്രോപ്ലാന്‍ അനുസരിച്ച് കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം.

എലിപ്പനിയ്ക്കെതിരെ നിരന്തര ജാഗ്രത വേണം. മലിനജലത്തിലിറങ്ങിയ എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കണം. രക്ഷാപ്രവര്‍ത്തനത്തിലിറങ്ങിയവര്‍ ഉള്‍പ്പെടെ പ്രത്യേകം ശ്രദ്ധിക്കണം. ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തി പൊതുജനാരോഗ്യ നിയമ പ്രകാരം പരിശോധനകള്‍ നടത്തി കര്‍ശന നടപടി സ്വീകരിക്കണം. മലിനമായ വെള്ളം കാരണം ജലജന്യ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. കോളറ, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നീ രോഗങ്ങള്‍ക്കെതിരേയും ജാഗ്രത പാലിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂവെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

The post പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം; പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി appeared first on Express Kerala.

ShareSendTweet

Related Posts

ഇന്ത്യയിലേക്ക്-സ്വാഗതം,-പ്രസിഡന്റ്-സ്റ്റബ്ബ്!-ഫിന്നിഷ്-നേതാവിന്-ഊഷ്മള-സ്വീകരണം-നൽകി-പ്രധാനമന്ത്രി
INDIA

ഇന്ത്യയിലേക്ക് സ്വാഗതം, പ്രസിഡന്റ് സ്റ്റബ്ബ്! ഫിന്നിഷ് നേതാവിന് ഊഷ്മള സ്വീകരണം നൽകി പ്രധാനമന്ത്രി

March 4, 2026
അമേരിക്കയെ-വിറപ്പിച്ച്-ഇറാന്റെ-ക്രിപ്‌റ്റോ-വിപ്ലവം!
INDIA

അമേരിക്കയെ വിറപ്പിച്ച് ഇറാന്റെ ക്രിപ്‌റ്റോ വിപ്ലവം!

March 4, 2026
ചെന്നൈയിൽ-കാറുകൾ-കൂട്ടിയിടിച്ച്-അപകടം;-പാലക്കാട്-സ്വദേശിനിയായ-നിയമവിദ്യാർഥിനി-മരിച്ചു
INDIA

ചെന്നൈയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; പാലക്കാട് സ്വദേശിനിയായ നിയമവിദ്യാർഥിനി മരിച്ചു

March 4, 2026
ഇലക്ട്രിക്-വിപണി-പിടിക്കാൻ-മഹീന്ദ്ര;-അത്യാധുനിക-സൗകര്യങ്ങളുമായി-xev-9e-സിനലക്സ്-എഡിഷൻ-പുറത്തിറങ്ങി
INDIA

ഇലക്ട്രിക് വിപണി പിടിക്കാൻ മഹീന്ദ്ര; അത്യാധുനിക സൗകര്യങ്ങളുമായി XEV 9e സിനലക്സ് എഡിഷൻ പുറത്തിറങ്ങി

March 4, 2026
ഇറാനിൽ-ഇസ്രയേൽ-വ്യോമാക്രമണം;-വിമാനത്താവളത്തിൽ-നിർത്തിയിട്ടിരുന്ന-യാത്രാവിമാനം-തകർന്നു
INDIA

ഇറാനിൽ ഇസ്രയേൽ വ്യോമാക്രമണം; വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന യാത്രാവിമാനം തകർന്നു

March 3, 2026
ആറ്റുകാൽ-പൊങ്കാലയെ-രാഷ്ട്രീയവൽക്കരിക്കാൻ-അനുവദിക്കില്ല;-നുണപ്രചാരണങ്ങൾ-തള്ളി-മന്ത്രി-വി.-ശിവൻകുട്ടി
INDIA

ആറ്റുകാൽ പൊങ്കാലയെ രാഷ്ട്രീയവൽക്കരിക്കാൻ അനുവദിക്കില്ല; നുണപ്രചാരണങ്ങൾ തള്ളി മന്ത്രി വി. ശിവൻകുട്ടി

March 3, 2026
Next Post
ഭാരത-മാതാവിനെ-ദുര്‍വ്യാഖ്യാനിക്കാന്‍-ആര്-ശ്രമിച്ചാലും-വിപ്ലവകാരികള്‍ക്ക്-ദേശീയ-പതാകയാണ്-മാതാവ്;-ബിനോയ്-വിശ്വം

ഭാരത മാതാവിനെ ദുര്‍വ്യാഖ്യാനിക്കാന്‍ ആര് ശ്രമിച്ചാലും വിപ്ലവകാരികള്‍ക്ക് ദേശീയ പതാകയാണ് മാതാവ്; ബിനോയ് വിശ്വം

അപകടം-കനത്ത-മഴയെ-തുടർന്നു-നിയന്ത്രണം-നഷ്ടപ്പെട്ട്!!-കെനിയയിൽ-വാഹനാപകടത്തിൽ-മരിച്ച-6ൽ-അഞ്ചുപേരും-മലയാളികൾ,-മരിച്ചവരിൽ-18-മാസം-പ്രായമുള്ള-കുഞ്ഞും,-27-പേർക്ക്-പരുക്ക്

അപകടം കനത്ത മഴയെ തുടർന്നു നിയന്ത്രണം നഷ്ടപ്പെട്ട്!! കെനിയയിൽ വാഹനാപകടത്തിൽ മരിച്ച 6ൽ അഞ്ചുപേരും മലയാളികൾ, മരിച്ചവരിൽ 18 മാസം പ്രായമുള്ള കുഞ്ഞും, 27 പേർക്ക് പരുക്ക്

ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല, 10,12 ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു.

ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല, 10,12 ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇറാന്റെ യുദ്ധക്കപ്പലിനെ ശ്രീലങ്കയുടെ ഗാലെ തീരത്ത് കടലില്‍ താഴ്ത്തി അന്തര്‍വാഹിനി; 101 നാവികരെ കാണാതായി; 78 പേരെ രക്ഷപ്പെടുത്തി; 32 പേരുടെ നില ഗുരുതരം; സംഭവത്തിനു പിന്നിൽ അമേരിക്കയോ?
  • അടുത്ത തുറുപ്പുചീട്ട് ഇറക്കി ട്രംപ്!! ഇറാൻ ഭരണകൂടവുമായി എതിർപ്പുള്ള കുർദിഷ് സായുധ സംഘങ്ങളെ തെരഞ്ഞുപിടിച്ച് ചർച്ച, പോരാളികൾക്കു ആയുധമെത്തിക്കാൻ അമേരിക്കൻ ചാര സംഘടനയായ സിഐഎ… ലക്ഷ്യം അരക്ഷിതാവസ്ഥ മുതലാക്കി രാജ്യത്തിനകത്ത് സായുധ വിപ്ലവം
  • ഭക്ഷണശേഷം അല്‍പ്പം മധുരമായാലോ ? ; ആവാമെന്നോ വേണ്ടെന്നോ പറയേണ്ടത് ?, ഇതാ അപകടമൊഴിവാക്കി കഴിക്കാനുള്ള വഴി
  • ഇന്ത്യയിലേക്ക് സ്വാഗതം, പ്രസിഡന്റ് സ്റ്റബ്ബ്! ഫിന്നിഷ് നേതാവിന് ഊഷ്മള സ്വീകരണം നൽകി പ്രധാനമന്ത്രി
  • അമേരിക്കയെ വിറപ്പിച്ച് ഇറാന്റെ ക്രിപ്‌റ്റോ വിപ്ലവം!

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.