കൊച്ചി: ബേപ്പൂരിൽ നിന്ന് 88 നോട്ടിക്കൽ മൈൽ മാറി അറബിക്കടലിൽ ചരക്കുകപ്പലിനു പിടിച്ച തീ അണയ്ക്കാനായില്ല. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞെങ്കിലും കണ്ടെയ്നറുകളിലേക്ക് തീ പടരുകയാണിപ്പോഴും. നിലവിൽ കോസ്റ്റുഗാർഡിൻറെ മൂന്നു കപ്പലുകൾ മണിക്കൂറുകളായി വെളളമൊഴിക്കുന്നുണ്ട്. എന്നാൽ മറ്റു കണ്ടെയ്നറുകളിലേക്കും തീ പടരുന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്. പക്ഷെ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് തീയുടെ കാഠിന്യം കുറഞ്ഞിട്ടുണ്ട്. അതേസമയം പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ട്. എങ്കിലും ഇപ്പോഴത്തെ നിലയിൽ ഇതേരീതിയിൽ വരുന്ന മണിക്കൂറുകളിലും വെളളമൊഴിക്കേണ്ടിവരും. അതേസമയം കപ്പലിന് കൂടുതൽ […]