കോഴിക്കോട്: കോഴിക്കോട് ബാങ്ക് ജീവനക്കാരനിൽ നിന്നു 40 രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതിക്കായി തിരച്ചിൽ ഊർജിതം. പന്തീരങ്കാവ് മാങ്കാവ് റോഡിൽ വച്ച് ഇസാഫ് ബാങ്കിലെ സ്റ്റാഫായ അരവിന്ദിൽ നിന്നാണ് 40 ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന പന്തീരങ്കാവ് സ്വദേശി ഷിബിൻ ലാലിനായി അന്വേഷണം പോലീസ് ഊർജ്ജിതമാക്കി. പ്രതിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. ഒരു സ്വകാര്യധനകാര്യ സ്ഥാപനത്തിൽ പണയം വച്ച സ്വർണം ടേക്ക് ഓവർ ചെയ്യാനെന്ന് പറഞ്ഞാണ് ഇസാഫ് ബാങ്ക് ഉദ്യോഗസ്ഥനായ […]