ഇടുക്കി: പോലീസ് സ്റ്റേഷനിൽ ഒളി ക്യാമറ വച്ച് വനിത പോലീസ് ഉദ്യോഗസ്ഥർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പോലീസുകാരൻ അറസ്റ്റിൽ. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ പോലീസുകാരൻ വൈശാഖാണ് അറസ്റ്റിലായത്. ഇടുക്കി വണ്ടിപ്പെരിയാർ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനോട് ചേർന്ന് വനിത പോലീസുകാർ വസ്ത്രം മാറുന്ന സ്ഥലത്താണ് പ്രതി ഒളി ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയത്. സംഭവം കഴിഞ്ഞദിവസമാണ് സംഭവം പുറത്തറിയുന്നത്. വനിത പോലീസ് ഉദ്യോഗസ്ഥയുടെ ഫോണിയേക്ക് ഒളിക്യാമറയിൽ പകർത്തിയ അവരുടെ നഗ്നചിത്രങ്ങൾ അയച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് വനിതാ പോലീസ് […]