തൃശൂർ: പടിയൂരിലെ ഇരട്ടക്കൊലക്കേസ് പ്രതി പ്രേംകുമാറിനെ ഉത്തരാഖണ്ഡിലെ കേദാർനാഥിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമികനിഗമനം. രണ്ടാം ഭാര്യ രേഖയേയും അമ്മയേയും കൊലപ്പെടുത്തിയ ശേഷം പ്രേംകുമാർ ഒളിവിൽ പോവുകയായിരുന്നു. കൂടാതെ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്. ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമായിരുന്നു ഇയാളുടെ രണ്ടാം വിവാഹം. പടിയൂർ പഞ്ചായത്ത് ഓഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പിൽ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകൾ […]