ടെൽ അവീവ്: വർഷങ്ങളുടെ തയ്യാറെടുപ്പകൾക്ക് ശേഷമാണ് ഇറാനുനേരെ വെള്ളിയാഴ്ച ആക്രമണം നടത്തിയതെന്ന് വ്യക്തമാക്കി ഇസ്രയേൽ. വെള്ളിയാഴ്ച പുലർച്ചെ നടത്തിയ ആക്രമണത്തിൽ 200 യുദ്ധ വിമാനങ്ങൾ പങ്കെടുത്തതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. 100 കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ ബോംബുകളും മിസൈലുകളുമടക്കം 330 ആയുധങ്ങൾ പ്രയോഗിച്ചതായും അവർ അവകാശപ്പെട്ടു. തങ്ങൾക്ക് സ്വയം പ്രതിരോധിക്കുന്നതിന് ഇസ്രയേലിന് ഇറാനെ ആക്രമിക്കുകയല്ലാതെ മറ്റു വഴിയില്ലായിരുന്നുവെന്നാണ് നെതന്യാഹു പറയുന്നത്. ആണവായുധം നിർമിക്കാൻ ഇറാനെ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ ആണവ പദ്ധതിക്കെതിരെ പതിറ്റാണ്ടുകളായി […]