തിരുവനന്തപുരം: സമസ്ത നിലപാട് കടുപ്പിച്ചതോടെ സ്കൂൾ സമയക്രമത്തിൽ പിന്നോട്ടു വലിഞ്ഞ് സർക്കാർ. സ്‌കൂൾ സമയമാറ്റത്തിൽ സർക്കാരിന് പിടിവാശിയില്ലെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഇത്തരമൊരു പ്രശ്നം വന്നപ്പോൾ പ്രതിപക്ഷ അധ്യാപക സംഘടനകൾ ഈ പ്രശ്‌നം ആവശ്യമില്ലാതെ വഷളാക്കി. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് പ്രധാനം. സമസ്തയുടെ പരാതിയെക്കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാലയങ്ങളിലെ പ്രവൃത്തിദിനം പഠിക്കാൻ ഹൈക്കോടതി നിർദേശപ്രകാരം നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിലാണ് തീരുമാനം. റിപ്പോർട്ട് വേഗത്തിൽ നടപ്പാക്കണമെന്ന് കോടതി പറഞ്ഞു. അരമണിക്കൂർ കൂടുതൽ പഠിപ്പിച്ചാൽ […]