കാസർകോഡ്: ഫേസ്ബുക്കിലൂടെ മലയാളി നഴ്സ് രഞ്ജിതയ്ക്കെതിരെ അശ്ലീല കമന്റിട്ട വെള്ളരിക്കുണ്ട് താലൂക്ക് ഓഫിസിലെ ജൂനിയർ സൂപ്രണ്ട് എ. പവിത്രനെ സമൂഹമാധ്യമത്തിലൂടെ ഫോളോ ചെയ്യുന്നത് 4000 ത്തിൽ അധികം വരും. പവി ആനന്ദാശ്രമം എന്നാണ് പവിത്രന്റെ ഫേസ്ബുക്ക് പ്രൊഫൈൽ. ഇയാളുടെ പ്രൊഫൈലിൽ കയറിനോക്കിയാൽ ഇഷ്ടന് പോസ്റ്റിടുന്നത് അത്ര താൽപര്യമുള്ള സംഗതിയല്ലെന്നു മനസിലാകും. മാത്രമല്ല ഏറെ പ്രിയം ആരാന്റെ പോസ്റ്റിനു താഴെ ചില കുത്സിത കമന്റുകളിടാനാണെന്നു തിരിയും. ഇതിനായി ഉറക്കം വരെ വേണ്ടെന്നു വയ്ക്കും പവിത്രൻ. സമൂഹമാധ്യമത്തിലെ ഇത്തരം എന്റർടൈൻമെന്റിന് […]