കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകൾ തുറന്നു. 13 ഷട്ടറുകൾ 10 സെ.മീ. വീതമാണ് നിലവിൽ ഉയർത്തിയത്. സെക്കൻഡിൽ 250 ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് 136.15 അടിയിലെത്തിയതോടെയാണ് ഷട്ടറുകൾ തുറന്നത്. റൂൾ കർവ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കാൻ ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് സ്പിൽവേ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് അറിയിച്ചിരുന്നു. ജലനിരപ്പ് രാത്രി 136 അടിയിലെത്തിയാലും സ്പിൽവേ ഷട്ടറുകൾ തുറന്ന് വെള്ളം പെരിയാറിലേക്ക് ഒഴുക്കരുതെന്ന് ഇടുക്കി ജില്ലാ ഭരണകൂടം തമിഴ്നാടിനോട് ആവശ്യപ്പെട്ടതിനാലാണ് ഷട്ടർ തുറന്നത്. അതേസമയം […]








