ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ കുറിച്ച് സര്‍ക്കാരിന് യാതൊരു അറിവുമില്ലെന്ന് പാകിസ്ഥാന്‍ പീപ്പിള്‍ പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ . ഇന്ത്യ തിരയുന്ന ഏറ്റവും വലിയ ഭീകരരില്‍ ഒരാളാണ് അസ്ഹര്‍. പാകിസ്ഥാന്‍ മണ്ണില്‍ അസ്ഹറിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട് വിശ്വസനീയമായ വിവരങ്ങള്‍ ഇന്ത്യ നല്‍കിയാല്‍ പാക് സര്‍ക്കാര്‍ അദ്ദേഹത്തെ പിടികൂടാന്‍ തയ്യാറാണെന്ന് അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭൂട്ടോ പറഞ്ഞു. മസൂദ് അസ്ഹര്‍ പാകിസ്ഥാനില്‍ ഉണ്ടെന്ന് ഇന്ത്യ കൃത്യമായ വിവരങ്ങള്‍ നല്‍കുകയാണെങ്കില്‍ പാക് ഭരണകൂടം തീര്‍ച്ചയായും മസൂദിനെ പിടികൂടുമെന്നും അദ്ദേഹത്തിന്റെ അറസ്റ്റില്‍ പാകിസ്ഥാന്‍ സന്തോഷിക്കുമെന്നുമാണ് ബിലാല്‍ പറയുന്നത്.
2001-ലെ പാര്‍ലമെന്റ് ആക്രമണം, 2008-ലെ മുംബൈ ആക്രമണം, 2016-ലെ പത്താന്‍കോട്ട് വ്യോമതാവള ആക്രമണം, 2019-ലെ പുല്‍വാമ ബോംബാക്രമണം തുടങ്ങി ഇന്ത്യയില്‍ നടന്ന നിരവധി പ്രധാന ഭീകരാക്രമണങ്ങളില്‍ ബന്ധമുള്ള മസൂദ് അസ്ഹറിനെ 2019-ല്‍ ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 1999-ല്‍ കാണ്ഡഹാറില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം IC-814 ഹൈജാക്ക് ചെയ്തതിനെത്തുടര്‍ന്ന് ബന്ദികളെ കൈമാറുന്നതിനിടെ ഇന്ത്യന്‍ കസ്റ്റഡിയില്‍ നിന്ന് നേരത്തെതന്നെ പാകിസ്ഥാന്‍ അസ്ഹറിനെ മോചിപ്പിച്ചിരുന്നു.
Also Read: മരിച്ചാൽ എല്ലാം അവസാനിച്ചോ? ഇല്ല..! മരണശേഷം ആത്മാവ് എവിടെ പോകുന്നു, ബുദ്ധമതം പറയുന്ന നിഗൂഢ യാത്ര
ലഷ്‌കര്‍-ഇ-തൊയ്ബ സ്ഥാപകന്‍ ഹാഫിസ് സയീദിനും ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനും പാകിസ്ഥാനില്‍ അഭയം നല്‍കിയിരിക്കുന്നത് പരസ്യമാണ്. ഇതൊന്നും പാക് ഭരണകൂടത്തിന്റെ അറിവോടെയല്ല എന്ന നിലപാടാണ് ബിലാവല്‍ ഭൂട്ടോ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ഹാഫിസ് സയീദ് പാക് ഭരണകൂടത്തിന്റെ കസ്റ്റഡിയിലാണെന്ന് ബിലാവല്‍ വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാന് അസ്ഹറിനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും, അയാളുടെ ആദ്യകാല അഫ്ഗാന്‍ ബന്ധം കണക്കിലെടുക്കുകയാണെങ്കില്‍ അസ്ഹര്‍ അഫ്ഗാനിസ്ഥാനില്‍ ഒളിച്ചിരിക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാത്രമല്ല, ഇന്ത്യയുമായി നല്ല പങ്കാളിത്തവും സഹകരണവും കെട്ടിപ്പടുക്കാന്‍ പാകിസ്ഥാന്‍ തയ്യാറാണ്’ എന്ന് അദ്ദേഹം പറഞ്ഞു.
The post മസൂദ് അസ്ഹര്‍ പാകിസ്ഥാനില്‍ ഇല്ല, ഇന്ത്യയുടെത് കെട്ടിച്ചമച്ച ആരോപണം: ബിലാവല്‍ ഭൂട്ടോ appeared first on Express Kerala.