ബാഴ്‌സലോണ: ക്രൊയേഷ്യയുടെയും ബാഴ്‌സലോണയും വിശ്വസ്തനായിരുന്ന മിഡ്ഫീല്‍ഡര്‍ ഇവാന്‍ റാക്കിട്ടിച്ച് പ്രൊഫഷണല്‍ ഫുട്‌ബോള്‍ അവസാനിപ്പിച്ചു. 37 കാരനായ ക്രൊയേഷ്യന്‍ ഇതിഹാസം ഫുട്‌ബോളിന് നന്ദി പറഞ്ഞു കൊണ്ടും വിരമിക്കല്‍ പ്രഖ്യാപിച്ചും കൊണ്ടുമുള്ള വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ ക്രൊയേഷ്യന്‍ ദമ്പതികളുടെ മകനായി ജനിച്ച റാക്കിറ്റിച്ച് സ്വിസ് ക്ലബ് എഫ് സി ബേസലിലൂടെയാണ് പ്രൊഫഷണല്‍ ഫുട്ബാളിലെത്തുന്നത്. പിന്നീട്. 2007ല്‍ ഷാല്‍കെയിലെത്തി. അവിടെനിന്ന് സ്‌പെയിനിലെത്തുന്നതോടെയാണ് റാക്കിട്ടിച്ചിനെ ഫുട്‌ബോള്‍ ലോകം അറിയുന്നത്. 2011 മുതല്‍ 2014 വരെ സെവിയ്യയ്‌ക്കൊപ്പം മികവ് തെളിയിച്ചു. തുടര്‍ന്ന് 2014 മുതല്‍ 6 വര്‍ഷം ബാഴ്‌സലോണയില്‍ കളിച്ച താരം വീണ്ടും 2020 ല്‍ സെവിയ്യയില്‍ തിരിച്ചെത്തി.
തുടര്‍ന്ന് 2024 ല്‍ സൗദി ക്ലബ് അല്‍ ഷബാബില്‍ ചേര്‍ന്ന താരം ശേഷം ക്രൊയേഷ്യന്‍ ക്ലബ് സ്പ്ലിറ്റിന്റെ താരമായി. കരിയറില്‍ 16 കിരീടങ്ങള്‍ ആണ് നേടിയത്.
ബാഴ്‌സലോണക്ക് ഒപ്പം യുഫേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ റാക്കിട്ടിച്ച് സെവിയ്യയുടെ യൂറോപ്പ ലീഗ് കിരീട നേട്ടത്തില്‍ ഭാഗമായി. ബാഴ്‌സലോണയ്‌ക്കൊപ്പം നാല് സ്പാനിഷ് ലാ ലീഗ കിരീടങ്ങള്‍ നേടിയ താരം ഒരു ക്ലബ് ലോകകപ്പ്, ഒരു യുവേഫ സൂപ്പര്‍ കപ്പ്, 4 കോപ്പ ഡെല്‍ റെ നേട്ടങ്ങളിലും കറ്റാലന്‍ ക്ലബിന് ഒപ്പം പങ്കാളിയായി.
ക്രൊയേഷ്യക്കാ യി 106 മത്സരങ്ങളില്‍ നിന്ന് 15 ഗോളുകള്‍ നേടിയ താരം ബാഴ്‌സലോണയ് ക്കായി 310 മത്സരങ്ങളില്‍ നിന്നു 36 ഗോളുകളും സെവിയ്യയ്‌ക്കായി 323 മത്സരങ്ങളില്‍ നിന്ന് 51 ഗോളുകളും നേടിയിട്ടുണ്ട്. ക്രൊയേഷ്യന്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായാണ് റാക്കിട്ടിച്ച് പരിഗണിക്കപ്പെടുന്നത്. 2028 ലോകകപ്പ് ഫൈനലില്‍ ക്രൊയേഷ്യ ഫൈനലിലെത്തുന്നതില്‍ നിര്‍ണായകമായ പ്രകടനമാണ് റആക്കിട്ടിച്ച് നടത്തിയത്. 2019ല്‍ അന്താരാഷ്്ട്ര ഫുട്‌ബോളില്‍നിന്നു വിരമിച്ചു.