ബാഹുബലി ഫ്രാഞ്ചൈസിക്കും ആർആർആറിനും പിന്നാലെ രാജമൗലി സംവിധാനം ചെയ്യുന്ന 1000 കോടിയാണ് ചിത്രം അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഇപ്പോഴിതാ എസ്എസ്എംബി 29 എന്ന് താൽക്കാലികമായി നാമകരണം ചെയ്തിരിക്കുന്ന ചിത്രത്തിനായി മഹേഷ് ബാബു എടുത്തിരിക്കുന്ന തീരുമാനം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തെത്തിയിരിക്കുകയാണ്.
ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ ഡ്യൂപ്പിനെ പരമാവധി ഒഴിവാക്കിനിർത്താനാണ് മഹേഷ് ബാബുവിൻറെ തീരുമാനമെന്ന് തെലുങ്ക് മാധ്യമങ്ങൾ പറയുന്നു. രാജമൗലിയുടെ മുൻ നായകന്മാരായ പ്രഭാസും രാം ചരണുമൊക്കെ തങ്ങളുടെ ആക്ഷൻ രംഗങ്ങൾ പരമാവധി സ്വയം ചെയ്തിരുന്നവരാണ്.
ആക്ഷൻ രംഗങ്ങൾക്കും ചിത്രത്തിന് മൊത്തത്തിലും പരമാവധി റിയലിസം കൊണ്ടുവരാനുള്ള രാജമൗലിയുടെ വിഷനോടൊപ്പം നിൽക്കാനുള്ള മഹേഷ് ബാബുവിൻറെ തീരുമാനമാണ് ഇതെന്നാണ് ഇത് സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ.
ചിത്രത്തിൽ മഹേഷ് ബാബുവിൻറെ ഒരു സോളോ ഡാൻസ് നമ്പറും ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഒരു വലിയ മാർക്കറ്റിൻറെ മാതൃകയിൽ ഹൈദരാബാദിൽ ഇടുന്ന കൂറ്റൻ സെറ്റിൽ ആയിരിക്കും ഈ ഗാനരംഗത്തിൻറെ ചിത്രീകരണം. ഹനുമാനിൽ നിന്നും ഇന്ത്യാന ജോൺസിൽ നിന്നുമൊക്കെ പ്രചോദിതമായ ഒരു ജംഗിൾ അഡ്വഞ്ചർ ത്രില്ലർ ആണ് ചിത്രമെന്നാണ് കരുതപ്പെടുന്നത്.
ALSO READ: സൂപ്പർ മാനും സെൻസർ ബോർഡിന്റെ കടും വെട്ട്
താടി നീട്ടി, ചുരുണ്ട മുടിയുമായി ആവും മഹേഷ് ബാബു ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. പ്രിയങ്ക ചോപ്രയും പൃഥ്വിരാജ് സുകുമാരനുമാണ് ചിത്രത്തിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
The post ആക്ഷൻ ചിത്രത്തിൽ ഡ്യൂപ്പിനെ ഒഴിവാക്കി മഹേഷ് ബാബു appeared first on Express Kerala.