ഷാർജ : ഭർതൃ പീഡനം മൂലം ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ഇന്ന് യൂഎയിൽ സംസ്കരിക്കും. അതേസമയം, വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. വിപഞ്ചികയുടെ കുടുംബത്തിന് ഇതുവരെ രണ്ട് പേരുടേയും മൃതദേഹങ്ങൾ കാണാൻ പോലും കഴിഞ്ഞിട്ടില്ല.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് വിപഞ്ചികയെയും മകൾ വൈഭവിയെയും ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംസ്കാരം വൈകുന്നത് ഒഴിവാക്കാനാണ് മൃതദേഹം വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് കടുംപിടിത്തം ഒഴിവാക്കി വിട്ടുവീഴ്ച ചെയ്തതെന്നാണ് വിപഞ്ചികയുടെ കുടുംബം വിശദീകരിക്കുന്നത്. വിപഞ്ചികയുടേത് ആത്മഹത്യയാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വിശ്വാസമുണ്ടെന്നും ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ നാട്ടിലെ നിയമ നടപടികൾ തുടരുമെന്നും കുടുംബം അറിയിച്ചു.
The post മൃതദേഹം കാണാൻ പോലും കഴിയാതെ കുടുംബം; വിപഞ്ചികയുടെ മകളുടെ സംസ്കാരം ഇന്ന് യുഎഇയിൽ appeared first on Express Kerala.