മലയാളത്തിൽ മറ്റൊരു ഹിറ്റ് സമ്മാനിക്കാൻ സംവിധായകൻ ജോഷി. ഉണ്ണി മുകുന്ദനെ നായകനാക്കി പക്ക ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല.
മലയാള സിനിമയ്ക്ക് ഒട്ടനവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് ജോഷി. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി അടക്കമുള്ളവരുടെ മാസ് കഥാപാത്രങ്ങൾ ജോഷിയുടെ സംവിധാനത്തിൽ പിറവി എടുത്തിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം ഉണ്ണി മുകുന്ദൻ കൂടി എത്തുമ്പോൾ എന്തൊക്കെ വിസ്മയമാകും മലയാള സിനിമാസ്വാദകരെ കാത്തിരിക്കുന്നതെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
ALSO READ: ഡെങ്കിപ്പനി സ്ഥിരീകരിച്ചു; നടൻ വിജയ് ദേവരകൊണ്ട ആശുപത്രിയിൽ
ജോഷിയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. സിനിമയുടെ അനൗൺസ്മെന്റ് വീഡിയോ സിനിമാസ്വാദകർ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു. ബിഗ് ബജറ്റിലാകും സിനിമ ഒരുങ്ങുന്നതെന്നും ഇതുവരെ കാണാത്ത ഗെറ്റപ്പിലാകും ഉണ്ണി മുകുന്ദൻ സിനിമയിൽ എത്തുക എന്നുമാണ് വിവരം. ഉണ്ണി മുകുന്ദൻ ഫിലിംസ്, ഐൻസ്റ്റിൻ മീഡിയ എന്നീ ബാനറുകളിലാണ് നിർമാണം. പൊറിഞ്ചു മറിയം ജോസിന്റെ രചയിതാവ് അഭിലാഷ് എൻ. ചന്ദ്രൻ ആണ് തിരക്കഥ. സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കുമെന്നാണ് സൂചനകൾ.
The post ആക്ഷൻ ത്രില്ലറുമായി ജോഷി; നായകൻ ഉണ്ണി മുകുന്ദൻ appeared first on Express Kerala.