മഞ്ചേശ്വരം: മഞ്ചേശ്വരം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജി.സി.സി കെ.എം.സി.സി മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി നിലവിൽവന്നു. ജി.സി.സി കെ.എം.സി.സിക്കായി ഓൺലൈനായി സംഘടിപ്പിച്ച യോഗത്തിൽ മുസ്ലിം ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് ജനറൽ സെക്രട്ടറി അബ്ദുല്ല കജാ അധ്യക്ഷനായിരുന്നു.
മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ട്രഷറർ സയ്യിദ് സൈഫുല്ല തങ്ങൾ യോഗം ഉദ്‌ഘാടനം ചെയ്തു. തുടർന്ന് നടന്ന ചർച്ചയിൽ ജി.സി.സി രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ കെ.എം.സി.സി ഘടകങ്ങളിലെ നേതാക്കൾ സംസാരിച്ചു.
ജി.സി.സി മഞ്ചേശ്വരം പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റിയുടെ ഔദ്യോഗിക പ്രഖ്യാപനം മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ സയ്യിദ് സൈഫുല്ല തങ്ങൾ നിർവഹിച്ചു.
അഡ്വൈസറി ബോർഡ് അംഗങ്ങൾ:
• അഡ്വ. ഇബ്രാഹിം ഖലീൽ (ദുബൈ)
• മുനവ്വർ അഹമ്മദ് (ദമാം)
• മൊയ്‌ദീൻ ബാവ (ദുബൈ)
• ഇബ്രാഹിം ഗുഡ്ഡകേറി (റിയാദ്)
• ഡോ. അബ്ദുൽ റഹിമാൻ ബാവ
• നസീർ ഉദ്യാവർ (ബഹ്റൈൻ)
പ്രമുഖ കമ്മിറ്റി അംഗങ്ങൾ:
• പ്രസിഡന്റ്: അബ്ദുൽ ലത്തീഫ് ബാബ (സൗദി)
• ജനറൽ സെക്രട്ടറി: അഷ്റഫ് മഞ്ചേശ്വരം (ബഹ്റൈൻ)
• ട്രഷറർ: ഇബ്രാഹിം ഖലീൽ (അബുദാബി)
• ഓർഗനൈസിംഗ് സെക്രെട്ടറി: ആസിഫ് ഹൊസങ്കടി (ദുബൈ)
വൈസ് പ്രസിഡന്റ്‌മാർ:
• മുഷ്തഫ മഞ്ചേശ്വരം (മദീന)
• ഇസ്മായിൽ നവാബ് (മക്ക)
• ഇബ്രാഹിം കജാ (മസ്‌കറ്റ്)
• ആരിഷ് കജാ (ദമാം)
• സലീം പൊസോട്ട് (ദുബൈ)
• മജീദ് ഗുഡ്ഡകേറി (റിയാദ്)
ജോയിന്റ് സെക്രെട്ടറിമാർ:
• സിദ്ദിഖ് മഞ്ചേശ്വരം (ഖത്തർ)
• മുഹമ്മദ് അലി (ജിദ്ദ)
• ഫൈസൽ കടമ്പാർ (ദുബൈ)
• ഹുസൈൻ മച്ചംപാടി (കുവൈറ്റ്)
• ആറിസ് കുഞ്ചത്തൂർ (അബുദാബി)
• അബ്ദുൽ നസീർ ഹൊസങ്കടി
ചടങ്ങിന്റെ സമാപനത്തിൽ അബ്ദുൽ ലത്തീഫ് ബാബ (സൗദി) സ്വാഗതവും അഷ്റഫ് മഞ്ചേശ്വരം (ബഹ്റൈൻ) നന്ദിയും പ്രസ്താവിച്ചു.