മനാമ. കഴിഞ്ഞ ദിവസം ബഹ്‌റൈനിൽ നിന്നും കോഴിക്കോട്ടേക്ക് ഉള്ള യാത്രയിൽ കരിപ്പൂർ എയർപോർട്ടിനടുത്ത് വെച്ചു മരണപ്പെട്ട കെഎംസിസി ബഹ്‌റൈൻ മെമ്പർ ആയിരുന്ന മുഹമ്മദ് അഫ്സലിന് വേണ്ടിയുള്ള മയ്യിത്ത് നിസ്കാരവും, പ്രാർത്ഥനയും നാളെ (ജൂലൈ 18 ന്) വെള്ളി വൈകുന്നേരം 6 മണിക്ക് മനാമ യിലെ കേന്ദ്ര കെഎംസിസി ഓഫീസിൽ വെച്ചു നടക്കും.
മുഹമ്മദ് അഫ്സലിന്റെ വേർപാടിൽ കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി യും, കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം കമ്മിറ്റി യും അഗാധമായ ദുഃഖം രേഖപ്പെടുത്തി.രണ്ട് മാസം മുമ്പ് ആണ് മുഹമ്മദ് അഫ്സൽ ബഹ്‌റൈനിൽ എത്തിയത്. മഹൂസിൽ ഒരു കോൾഡ് സ്റ്റോറിൽ ആയിരുന്നു ജോലി.ബഹ്‌റൈനിൽ എത്തിയ ഉടൻ തെന്നെ മലപ്പുറം ജില്ല connectin കാമ്പയിന്റെ ഭാഗം ആയി കെഎംസിസി മെമ്പർഷിപ്പ് എടുത്ത് തിരൂർ മണ്ഡലം കമ്മിറ്റി യിൽ മെമ്പർ ആയിരുന്നു.
ആഴ്ചകൾക്ക് മുമ്പ് വിട്ട് മാറാത്ത പനി കാരണം ഹോസ്പിറ്റലിൽ പോയിരുന്നു. കൂടുതൽ ചികിത്സക്ക് വേണ്ടി ബന്ധുക്കൾ നാട്ടിലേക്ക് പറഞ്ഞയച്ചതായിരുന്നു. കരിപ്പൂർ എയർപോർട്ടിനടുത്ത് വെച്ചു ആണ് മരണം സംഭവിക്കുന്നത്. മരണ വാർത്ത അറിഞ്ഞ ഉടൻ
കൊണ്ടോട്ടി ഹോസ്പിറ്റലിൽ ബഹ്‌റൈൻ കെഎംസിസിമലപ്പുറം ജില്ലാ മുൻ ഭാരവാഹിയും, സാമൂഹ്യ പ്രവർത്തകനും ആയ റിയാസ് ഒമാനൂരിന്റെ നേതൃത്വത്തിൽ രാത്രി മയ്യിത്ത് വീട്ടിലേക്ക് കൊണ്ട് പോവും വരെ വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തിരുന്നു.
കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ല പ്രസിഡന്റ് ഇഖ്ബാൽ താനൂർ, കെഎംസിസി തിരൂർ മണ്ഡലം ഭാരവാഹികൾ ആയ സുലൈമാൻ പട്ടർനടക്കാവ്, റഷീദ് പുന്നത്തല, കെഎംസിസി മെമ്പർ ശാഹുൽ വരമ്പനാല അടക്കം പുന്നത്തല യിലെ വീട്ടിൽ പോയി ഖബറടക്കം ചടങ്ങിലും മറ്റും പങ്കെടുക്കുകയും, വീട്ടുകാരെ ആശ്യസിപ്പിക്കുകയും ചെയ്തിരുന്നു.
മുൻ ബഹ്‌റൈൻ പ്രവാസി ആയ മുഹമ്മദ് സാഹിബിന്റെ മകനും കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം ട്രഷറർ ജാസിർ കന്മനത്തിന്റെ ഭാര്യ പിതാവിന്റ പെങ്ങളുടെ മകനുമാണ് മുഹമ്മദ് അഫ്സൽ. രണ്ട് മാസം മുമ്പ് ഒരുപാട് സ്വപ്നങ്ങൾ കണ്ട് സ്വന്തം ഉമ്മയെ കെട്ടി പ്പിടിച്ചു കുടുംബത്തോട് യാത്ര ചോദിച്ചു ബഹ്‌റൈനിലേക്ക് വരുന്ന വീഡിയോ ആരുടെയും മനസ്സ് വേദനിക്കും. മുഹമ്മദ് സാഹിബ് ആമിന ദമ്പതികളുടെ 4 മക്കളിൽ ഏക മകൻ ആണ് മുഹമ്മദ് അഫ്സൽ.