കൊച്ചി: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതിൽ കാന്തപുരം മധ്യസ്ഥത വഹിച്ചതായി വിവരമില്ലെന്ന കേന്ദ്ര സർക്കാരിന്റേയും മുൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റേയും പ്രസ്താവനയ്ക്കെതിരെ സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ നിയമസമിതി കൺവീനർ അഡ്വ. സുഭാഷ് ചന്ദ്രന്റെ കുറിപ്പ്. ഫേസ്ബുക്കിലൂടെയാണ് കേന്ദ്രത്തിന്റെ പ്രസ്താവനയ്ക്കെതിരെ അഡ്വ. സുഭാഷ് ചന്ദ്രൻ രംഗത്തെത്തിയിരിക്കുന്നത്. വധശിക്ഷയ്ക്കായി എണ്ണപ്പെട്ട നാളുകളിൽ നിമിഷയുടെ രക്ഷക്കായി അവതരിച്ച ആ പണ്ഡിതവര്യനെയും അദ്ദേഹത്തിന്റെ ഇടപെടലുകളെയും കുറിച്ചു തങ്ങൾ അജ്ഞരാണെ ഇന്നത്തെ വാക്കുകൾ നിങ്ങളെ […]