Friday, December 12, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

സയ്യിദ് അലി ബാഫഖി തങ്ങൾക്ക് ഐ സി എഫ് അവാർഡ്

by News Desk
July 18, 2025
in BAHRAIN
സയ്യിദ് അലി ബാഫഖി തങ്ങൾക്ക് ഐ സി എഫ് അവാർഡ്

മനാമ: സയ്യിദ് അലി ബാഫഖി തങ്ങൾക്ക് ഐ സി എഫ് ഇന്റർനാഷണൽ അവാർഡ്. ആറ് പതിറ്റാണ്ട് കാലമായി കേരളീയ മത സാമൂഹിക രംഗങ്ങളിൽ നിസ്തുല സേവനം അനുഷ്ഠിക്കുകയും വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അദ്ദേഹം നടത്തുന്ന അതുല്യമായ പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമായാണ് ഒരു ലക്ഷം രൂപയും പ്രശസ്തിഫലകവും അടങ്ങുന്ന അവാർഡ്. നാളെ (ശനി) കോഴിക്കോട് കാലിക്കറ്റ് ടവർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഇന്റർനാഷണൽ മുഅല്ലിം കോൺഫറൻസിൽ അവാർഡ് സമ്മാനിക്കുമെന്ന് ഐ സി എഫ് ഭാരവാഹികൾ അറിയിച്ചു.

കേരളത്തിലെത്തിയ ബാഫഖി കുടുംബത്തിലെ ഏറ്റവും മുതിർന്ന നേതാവാണ് സയ്യിദ് അലി ബാഫഖി തങ്ങൾ. യമനിലെ തരീമില്‍ നിന്ന് ബാഫഖി കുടുംബം പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് കേരളത്തിലെത്തിയിരുന്നത്. അന്ന് മുതൽ തന്നെ കേരളീയ മുസ്‌ലിം സമൂഹത്തിന്റെ നേതൃപദവിയിൽ ബാഫഖി കുടുംബമുണ്ട്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വൈസ് പ്രസിഡന്റ്, സുന്നി വിദ്യാഭ്യാസ ബോർഡ്, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ, മർകസ് എന്നിവയുടെ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്ന സയ്യിദ് അലി ബാഫഖി തങ്ങള്‍ മദ്രസാ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും മദ്രസാധ്യാപകരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കുമായി നിരന്തരം പ്രവർത്തനം നടത്തുന്ന വ്യക്തിത്വമാണ്. ആറു പതിറ്റാണ്ടിലധികമായി തുടർന്ന ആ സേവനം ഇപ്പോഴും വീല്‍ചെയറില്‍ എത്തിപ്പെടാന്‍ പറ്റുന്നിടത്തെല്ലാം എത്തണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ട്. ഈ സേവനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് അവാർഡെന്ന് ഐ സി എഫ് വ്യക്തമാക്കി.
സയ്യിദ് അഹമ്മദ് ബാഫഖി സയ്യിദത്ത് നഫീസ ബീവി ദമ്പതികളുടെ മകനായി 1938 നവംബർ 14 നാണ് സയ്യിദ് അലി ബാഫഖി തങ്ങളുടെ ജനനം. മദ്രസകാലത്തിനു ശേഷം പള്ളിദർസുകളുടെ ലോകത്തേക്ക് കടന്ന തങ്ങൾ പട്ടിക്കാട് ജാമിഅ നൂരിയയിൽ നിന്നാണ് ഉപരിപഠനം പൂർത്തിയാക്കിയത്. പഠനശേഷം കാന്തപുരം എപി അബൂബക്കർ മുസ്‍ലിയാരുടെ അഭ്യർത്ഥനയെത്തുടർന്ന് പൊതുരംഗത്ത് സജീവമാകുകയായിരുന്നു.

നാളെ കോഴിക്കോട്ട് നടക്കുന്ന മുഅല്ലിം കോൺഫറൻസിൽ മദ്രസാ വിദ്യാഭ്യാസ പ്രവർത്തന രംഗത്തെ നിസ്തുല സേവനങ്ങൾക്ക് വി പി എം ഫൈസി വില്യാപ്പള്ളി, തെന്നല അബൂഹനീഫൽ ഫൈസി, എ കെ അബ്ദുൽ ഹമീദ് സാഹിബ് എന്നിവരെയും ആദരിക്കും.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, സയ്യിദ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, സി പി സൈതലവി ചെങ്ങര, മജീദ് കക്കാട്, റഹ്മത്തുള്ള സഖാഫി എളമരം, സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ, അബ്ദുൽ അസീസ് സഖാഫി മമ്പാട്, നിസാർ സഖാഫി, സുലൈമാൻ സഖാഫി കുഞ്ഞുകുളം തുടങ്ങിയ പ്രാസ്ഥാനിക നേതാക്കൾ പങ്കെടുക്കും.

ShareSendTweet

Related Posts

ജില്ലാകപ്പ് മത്സര വിജയികൾക്ക് മലപ്പുറം ഡിസ്ട്രിക്ട് ഫോറം സ്വീകരണം നൽകി
BAHRAIN

ജില്ലാകപ്പ് മത്സര വിജയികൾക്ക് മലപ്പുറം ഡിസ്ട്രിക്ട് ഫോറം സ്വീകരണം നൽകി

November 28, 2025
BAHRAIN

സ്വാഗത സംഘ ഓഫീസ് പ്രവർത്തനം ആരംഭിച്ചു

November 21, 2025
“ഷിഫാ നാഷണല്‍ മെഡിക്കല്‍ സപ്ലൈസ്” വേൾഡ് ഡയബറ്റിക്ക് ഡേ ആഘോഷിച്ചു
BAHRAIN

“ഷിഫാ നാഷണല്‍ മെഡിക്കല്‍ സപ്ലൈസ്” വേൾഡ് ഡയബറ്റിക്ക് ഡേ ആഘോഷിച്ചു

November 18, 2025
സമസ്ത ബഹ്‌റൈൻ ഏരിയ പ്രചാരണ സംഗമങ്ങൾക്ക് തുടക്കമായി; സയ്യിദ് യാസിർ മുഹമ്മദ് ജിഫ്രി തങ്ങൾ ഫ്ലാഗ് ഓഫ് നിർവഹിച്ചു
BAHRAIN

സമസ്ത ബഹ്‌റൈൻ ഏരിയ പ്രചാരണ സംഗമങ്ങൾക്ക് തുടക്കമായി; സയ്യിദ് യാസിർ മുഹമ്മദ് ജിഫ്രി തങ്ങൾ ഫ്ലാഗ് ഓഫ് നിർവഹിച്ചു

November 18, 2025
പാക്ട് സംരംഭക ഗ്രൂപ്പ് “പിഇജി”യുടെ ഓഫീഷ്യൽ ലോഞ്ച് 2025 സെപ്റ്റംബർ 26ന്
BAHRAIN

പാക്ട് സംരംഭക ഗ്രൂപ്പ് “പിഇജി”യുടെ ഓഫീഷ്യൽ ലോഞ്ച് 2025 സെപ്റ്റംബർ 26ന്

November 18, 2025
ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്‌റൈന്റെ ‘APAB സാന്ത്വന’ത്തിന് പുതിയ പേരും, ലോഗോയും
BAHRAIN

ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്‌റൈന്റെ ‘APAB സാന്ത്വന’ത്തിന് പുതിയ പേരും, ലോഗോയും

November 18, 2025
Next Post
നാല്-ജില്ലകളിൽ-നൽകിയിരുന്ന-റെഡ്-അലേർട്ട്-പിൻവലിച്ചു

നാല് ജില്ലകളിൽ നൽകിയിരുന്ന റെഡ് അലേർട്ട് പിൻവലിച്ചു

കൊച്ചിയില്‍-കേബിളില്‍-കുരുങ്ങി-ബൈക്ക്-യാത്രക്കാരന്-പരുക്ക്

കൊച്ചിയില്‍ കേബിളില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരുക്ക്

പള്ളിപ്പെരുന്നാളു-കഴിഞ്ഞ്-മടങ്ങിയ-ദമ്പതികളുടെ-സ്‌കൂട്ടർ-അയൽവാസി-തടഞ്ഞുനിർത്തി-ദേഹത്ത്-മണ്ണെണ്ണയൊഴിച്ച്-തീകൊളുത്തി,-പ്രതിയെ-അന്വേഷിച്ചെത്തിയ-പോലീസ്-കണ്ടത്-തൂങ്ങി-മരിച്ച-നിലയിൽ,-ആക്രമണത്തിനു-പിന്നിൽ-വ്യക്തി-വൈരാ​ഗ്യം?

പള്ളിപ്പെരുന്നാളു കഴിഞ്ഞ് മടങ്ങിയ ദമ്പതികളുടെ സ്‌കൂട്ടർ അയൽവാസി തടഞ്ഞുനിർത്തി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി, പ്രതിയെ അന്വേഷിച്ചെത്തിയ പോലീസ് കണ്ടത് തൂങ്ങി മരിച്ച നിലയിൽ, ആക്രമണത്തിനു പിന്നിൽ വ്യക്തി വൈരാ​ഗ്യം?

Recent Posts

  • ജുമൈറയിലും ഉംസുഖീമിലും സര്‍വീസ്; ദുബായിൽ ഡ്രൈവറില്ലാ ടാക്സി ഓടിത്തുടങ്ങി
  • ട്രംപിനെ ഫോണിൽ വിളിച്ച് മോദി; ആഗോള സമാധാനത്തിന് ഇന്ത്യയും യുഎസും ഒരുമിച്ചു പ്രവർത്തിക്കും:
  • ഇന്നത്തെ രാശിഫലം: 2025 ഡിസംബർ 12 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെവിട്ടതിനു പിന്നിലെ കാരണങ്ങൾ… പ്രതികൾക്ക് കോ‌ടതിയോട് പറയാനുള്ളത്… ഒന്നു മുതൽ ആറ് പ്രതികൾക്ക് ശിക്ഷ എന്ത്? എല്ലാം ഇന്നറിയാം
  • പ്രദർശനത്തിൽ 25ലധികം രാജ്യങ്ങളിൽ നിന്നുള്ള 66 ആർട്ടിസ്റ്റ് പ്രോജക്റ്റുകൾ; കൊച്ചി മുസിരിസ് ബിനാലെയ്ക്കു ഇന്ന് തുടക്കം

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.