മനാമ : കറകളഞ്ഞ കമ്മ്യൂണിസ്റ്റ് നേതാവും സംസ്ഥാന മുഖ്യമന്ത്രിയുമായിരുന്ന വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ ഓറ ആർട്സിൽ ചേർന്ന യോഗത്തിൽ സെവൻ ആർട്സ് കൾച്ചറൽ ഫോറം അനുശോചനം രേഖപ്പെടുത്തി. ഉറച്ച നിലപാടുകൾ കൊണ്ടും സത്യസന്ധത കൊണ്ടും വേറിട്ട വ്യക്തിത്വമായിരുന്ന വി സ് അച്യുതാനന്ദൻ കർഷകർക്കും കർഷക തൊഴിലാളികൾക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച നേതാവായിരുന്നുവെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചെയർമാൻ മനോജ് മയ്യന്നൂർ, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ബിജു ജോർജ്, മുൻ കെസിഎ പ്രസിഡണ്ട് സേവി മാത്തുണി, എൻഎസ്എസ് വൈസ് പ്രസിഡണ്ട് അനിൽ യൂ കെ, സാമൂഹ്യപ്രവർത്തകനായ ഇ വി രാജീവൻ, രക്ഷാധികാരി എംസി പവിത്രൻ,സെക്രട്ടറി ബൈജു മലപ്പുറം, ട്രഷറർ തോമസ് ഫിലിപ്പ്, വൈസ് പ്രസിഡന്റുമാരായ സത്യൻകാവിൽ, ബിബിൻ മാടത്തേത്ത്, അബ്ദുൽ മൻഷീർ, ജോയിന്റ് സെക്രട്ടറി ജയേഷ് താന്നിക്കൽ, ചാരിറ്റി സെക്രട്ടറി മണിക്കുട്ടൻ സ്പോർട്സ് സെക്രട്ടറി ജയ്സൺ വർഗീസ്, സുനീഷ് കുമാർ, മുബീന മൻഷീർ, ഹുസൈൻ വയനാട്, ഷറഫ് കുഞ്ഞി, ദീപു ഇടുക്കി, അബ്ദുൽസലാം , മനോജ് പീലിക്കോട്, ഗോപാലൻ വി.സി, ജോർജ് ബാബു, സജീവ് പാറക്കൽ, എബി വർഗീസ്,സുനി ഫിലിപ്പ്, മായ അച്ചു തുടങ്ങിയവർ അനുശോചിച്ചു കൊണ്ട് സംസാരിച്ചു.