മനാമ: കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സ്ഥാപക നേതാക്കളിൽ ഒരാൾ കൂടിയായ വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന കേരളക്കരയുടെ സ്വന്തം വി.എസ്സിൻ്റെ അകാല വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ബഹ്റൈൻ). അദ്ദേഹത്തിൻ്റെ വിയോഗം കേരളജനതക്ക് വലിയ നഷ്ടമാണുണ്ടാക്കിയതെന്നും പകരം വെക്കാനില്ലാത്ത നേതാവിനെയാണ് നഷ്ടമായതെന്നും അനുശോചന സന്ദേശത്തിൽ പ്രസിഡണ്ട് സുധീർ തിരുന്നിലത്ത് അഭിപ്രായപ്പെട്ടു.കരുത്തനായ സമര പോരാട്ട നായകനായ വി.എസ്സ് സാധാരക്കാരൻ്റെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുന്ന നേതാവായിരുന്നെന്ന് ജനറൽ സെക്രട്ടറി അരുൺ പ്രകാശ് ,ട്രഷറർ സുജിത്ത് സോമൻ എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു. പ്രിയ വി എസി ൻ്റെ വേർപാടിൽ മലയാളക്കരയുടെ ദുഃഖത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തി (കെ.പി. എഫ് ) ൻ്റെ ബാഷ്പാഞ്ജലികൾ.