കെന്നിങ്ടണ്‍: ഇംഗ്ലണ്ടിനെതിരായ നിര്‍ണായകമായ അഞ്ചാം ടെസ്റ്റില്‍ ഭാരതത്തിന് ബാറ്റിങ് തകര്‍ച്ച. രണ്ട് തവണയായി മഴ മുടക്കിയ മത്സരത്തില്‍ ആദ്യ ദിനം അവസാനിക്കുമ്പോൾ 64 ഓവറിൽ ആറിന് 204 റൺസെന്ന നിലയിലാണ് ഇന്ത്യ. മലയാളി താരം കരുൺ നായരും (98 പന്തിൽ 52), വാഷിങ്ടൻ സുന്ദറുമാണു (45 പന്തിൽ 19) ക്രീസിൽ
സുദർശന്‍ (108 പന്തിൽ 38), ശുഭ്മന്‍ ഗിൽ (35 പന്തിൽ 21), ധ്രുവ് ജുറേൽ (40 പന്തിൽ 19), കെ.എൽ. രാഹുൽ (40 പന്തിൽ 14), രവീന്ദ്ര ജഡേജ (13 പന്തിൽ ഒന്‍പത്), യശസ്വി ജയ്സ്വാൾ (ഒന്‍പതു പന്തിൽ രണ്ട്) എന്നിവരാണ് ഇന്ത്യൻ നിരയിൽ ആദ്യ ഇന്നിങ്സിൽ പുറത്തായത്
മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 83 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഭാരതത്തിന് മൂന്നാം ഓവറില്‍ത്തന്നെ ഓപ്പണര്‍ ജയ്സ്വാളിനെ നഷ്ടമായി. രണ്ട് റണ്‍സെടുത്ത താരത്തെ ഗസ് ആറ്റ്കിന്‍സണ്‍ എല്‍ബിഡബ്ല്യുവില്‍ കുരുക്കുകയായിരുന്നു.
അപ്രതീക്ഷിത തിരിച്ചടിയില്‍ പതറിയ ഭാരതത്തിന് അധികം താമസിയാതെ ഇന്‍ഫോം ബാറ്റര്‍ കെ.എല്‍. രാഹുലിനെയും (14) നഷ്ടമായി. അപ്പോള്‍ ടീം സ്‌കോര്‍ 38 മാത്രമായിരുന്നു. ക്രിസ് വോക്ക്സിന് വിക്കറ്റ്. പിന്നീട് സായ് സുദര്‍ശനും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങി.
ഇരുവരും ചേര്‍ന്ന് ടീമിനെ അമ്പത് കടത്തി. മികച്ച ഫഓമില്‍ കളിച്ച സായ് സുദര്‍ശന്‍ പരമ്പരയില്‍ ആദ്യമായി ഫോമില്‍ കാണപ്പെട്ടു. എന്നാല്‍ ഉച്ചഭക്ഷണത്തിന് ശേഷം അല്‍പ്പസമയംകൂടി മാത്രമാണ് കൂട്ടുകെട്ട് തുടര്‍ന്നത്. ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് ഗില്‍ അപ്രതീക്ഷിതമായി റണ്ണൗട്ട്. സ്വന്തം സ്‌കോര്‍ 21 ഉം ടീം സ്‌കോര്‍ 83ഉം മാത്രമായിരുന്നു. ഗസ് ആറ്റ്കിന്‍സന്റെ പന്തില്‍ സിംഗിളെടുക്കാനുള്ള ശ്രമം പാളി.
ഷോര്‍ട്ട് കവറില്‍ പന്തടിച്ച ഗില്‍ ഓടാന്‍ ശ്രമിച്ചെങ്കിലും ഗസ് ആറ്റ്കിന്‍സണ്‍ വേഗത്തില്‍ പന്ത് ഓടിയെടുത്തു. അപകടം തിരിച്ചറിഞ്ഞ ഗില്‍ തിരിച്ചോടിയെങ്കിലും ഫലമുണ്ടായില്ല. ക്രീസിലെത്തുമുന്‍പേ ആറ്റ്കിന്‍സന്റെ കിറുകൃത്യം ഏറ് സ്റ്റംപെടുത്തു. പിന്നീട് ക്രീസിലൊത്തുചേര്‍ന്ന് സായ് സുദര്‍ശനും കരുണ്‍ നായരും ഇന്ത്യയെ 100 കടത്തി.
അവസാനമത്സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ ആന്‍ഡേഴ്സന്‍-തെണ്ടുല്‍ക്കര്‍ ട്രോഫി ആതിഥേയര്‍ക്ക് സ്വന്തമാക്കാം. ഇന്ത്യ ജയിച്ചാല്‍ 2-2ന് തുല്യതവരും. നാല് മാറ്റങ്ങളോടെയാണ് ഇന്ത്യ കളിക്കുന്നത്. ഋഷഭ് പന്ത്, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, അന്‍ഷുള്‍ കാംബോജ് എന്നിവര്‍ കളിക്കുന്നില്ല. കരുണ്‍ നായര്‍, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറല്‍, ആകാശ് ദീപ് എന്നിവരാണ് പകരം കളിക്കുന്നത്.
നാലുമാറ്റങ്ങളോടെയാണ് ഇംഗ്ലണ്ടും ഇറങ്ങിയത്. വലതു ചുമലിനേറ്റ പരിക്കാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന് തിരിച്ചടിയായത്. ഇംഗ്ലീഷ് ബൗളിങ്ങിന്റെ ആണിക്കല്ല് സ്റ്റോക്സായിരുന്നു. സ്റ്റോക്സിന്റെ അഭാവത്തില്‍ ടീമിനെ ഒലി പോപ്പ് ആണ് ടീമിനെ നയിക്കുന്നത്. സ്റ്റോക്സിനുപുറമേ ജോഫ്രെ ആര്‍ച്ചര്‍, ബ്രൈഡന്‍ കാഴ്സ്, ലിയാം ഡോസന്‍ എന്നിവരും ടീമിലില്ല. പകരം ജേക്കബ് ബെത്ഹെല്‍, ഗസ് അറ്റ്കിന്‍സന്‍, ജാമി ഓവര്‍ട്ടണ്‍, ജോഷ് ടങ് എന്നിവര്‍ ടീമിലെത്തി.