റയോ ഡി ജനീറോ: സീസണില്‍ നീരജ് ചോപ്ര എറിഞ്ഞതിനേക്കാള്‍ ദൂരത്തില്‍ ജാവലിന്‍ എത്തിച്ച് ബ്രസീലിന്റെ ലൂയിസ് മൗറിഷിയോ. 2025 ബ്രസീലിയന്‍ അത്‌ലറ്റിക്‌സില്‍ 91 മീറ്റര്‍ എറിഞ്ഞുകൊണ്ടാണ് ലൂയിസ് അത്ഭുതം കാട്ടിയിരിക്കുന്നത്.
നീരജ് ഇക്കൊല്ലം ദോഹ ഡയമണ്ട് ലീഗിലാണ് കരിയറില്‍ ആദ്യമായി 90 മീറ്റര്‍ കടമ്പ കടന്നത്. 90.23 മീറ്ററാണ് ദോഹയില്‍ നീരജ് എറിഞ്ഞത്.