

തിരുവനന്തപുരം: ഫുട്ബാള്‍ ഇതിഹാസം മെസിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന് പറഞ്ഞ് പാലക്കാട്, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുകളില്‍ സി പി എം പ്രചാരണം നടത്തിയത് ആളെ പറ്റിക്കാന്‍.ലയണല്‍ മെസിയും അര്‍ജന്റീന ടീമും കേരളത്തിലേക്ക് വരില്ലെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍ സ്ഥിരീകരിച്ചു.
ഒക്ടോബറില്‍ മെസിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്നാണ് നേരത്തേ മന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ ഒക്ടോബറില്‍ കേരളത്തില്‍ വരാനാവില്ലെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചതായി മന്ത്രി സ്ഥിരീകരിച്ചു. 2026 വരാമെന്നാണ് അര്‍ജന്റീന ടീം അറയിച്ചതെന്നും എന്നാല്‍ ഒക്ടോബറില്‍ മാത്രമേ ടീമിനെ എത്തിക്കാന്‍ കഴിയൂവെന്ന് സ്പോണ്‍സര്‍മാര്‍ പറഞ്ഞെന്നും ഇതോടെ മെസി എത്തില്ലെന്ന് വ്യക്തമായതായുമാണ് മന്ത്രി ഇപ്പോള്‍ പറയുന്നത്.
നേരത്തേ തന്നെ ഫിഫ കലണ്ടര്‍ പ്രകാരം മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ടീമിന് ഒക്ടോബറില്‍ കേരളത്തില്‍ എത്താന്‍ കഴിയില്ലെന്ന് ഉറപ്പായിരുന്നു.എന്നിട്ടും ടീം വരുമെന്ന് പറഞ്ഞ് ആരാധകരെ കബളിപ്പിക്കുകയായിരുന്നു മന്ത്രിയെന്നാണ് ആരോപണം.
അതേസമയം, മെസി ഡിസംബറില്‍ ഇന്ത്യയിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. കൊല്‍ക്കത്ത, മുംബയ്,അഹമ്മദാബാദ്, ന്യൂദല്‍ഹി എന്നീ നഗരങ്ങളില്‍ മെസി സന്ദര്‍ശനം നടത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടുക്കാഴ്ച നടത്തുമെന്നുമാണ് വിവരം.
ഡിസംബര്‍ 12ന് രാത്രി 10 മണിയോടെ കൊല്‍ക്കത്തിയിലാണ് മെസി എത്തുക. പിറ്റേ ദിവസം രാവിലെ 9ന് മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടി. തുടര്‍ന്ന് വി.ഐ.പി റോഡില്‍ തന്റെ 70 അടിയുള്ള പ്രതിമ താരം അനാച്ഛാദനം ചെയ്യും. തുടര്‍ന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും മറ്റ് പ്രമുഖരും പങ്കെടുക്കുന്ന പരിപാടികളിലും താരം സംബന്ധിക്കും.
ഡിസംബര്‍ 13ന് അഹമ്മദാബാദില്‍ അദാനി ഫൗണ്ടേഷന്റെ ആസ്ഥാനമായ ശാന്തിഗ്രാമില്‍ സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കും. 14ന് വൈകിട്ടാണ മുംബയ് വാങ്കഡെയിലെ പരിപാടി. ഡിസംബര്‍ 15ന് ദല്‍ഹിയില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കും. ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിലെ പരിപാടിയിലും പങ്കെടുക്കും.









