മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലേലത്തിന് മുമ്പ്, രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് സഞ്ജു സാംസണ്‍ വേര്‍പിരിയാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. ഒന്നുകില്‍ തന്നെ ലേലത്തിലുള്‍പ്പെടുത്തുകയോ അല്ലെങ്കില്‍ വിടുതല്‍ ചെയ്യുകയോ വേണമെന്നാണ് സഞ്ജു ടീമിനെ അറിയിച്ചിരിക്കുന്നത്. റിലീസ് ചെയ്താല്‍ സഞ്ജു മിനി ലേലത്തില്‍ എത്തും. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നു പിരിയാനുള്ള നീക്കം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താല്‍പ്പര്യത്തോടെയാണ് കാണുന്നത്. അവര്‍ സഞ്ജുവിനെ സ്വന്തമാക്കിയേക്കുമെന്ന് കേള്‍ക്കുന്നു. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സുമായി ബന്ധപ്പെട്ടും റിപ്പോര്‍ട്ടുകളുണ്ട്. രാജസ്ഥാനുവേണ്ടി ഐപിഎല്ലില്‍ 149 മല്‍സരങ്ങള്‍ സഞ്ജു കളിച്ചു. 4027 റണ്‍സ് നേടി. എന്നാല്‍ കഴിഞ്ഞ സീസണില്‍ പല മത്സരങ്ങളിലും സഞ്ജുവിനു പുറത്തിരിക്കേണ്ടി വന്നു.