2025 ദീപാവലി സീസണോടെ ടാറ്റ സിയറ ഇവി ഷോറൂമുകളിൽ എത്തുമെന്ന് ടാറ്റ മോട്ടോഴ്‌സ് സ്ഥിരീകരിച്ചു. ഈ എസ്‌യുവി തുടക്കത്തിൽ ഒരു ഇലക്ട്രിക് പവർട്രെയിൻ ഉപയോഗിച്ചായിരിക്കും അവതരിപ്പിക്കുക. കൂടാതെ അതിന്റെ പെട്രോൾ, ഡീസൽ പതിപ്പുകൾ 2026 ന്റെ തുടക്കത്തിൽ പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചു. പഞ്ച് ഇവി, കർവ്വ് ഇവി എന്നിവയ്ക്കും അടിസ്ഥാനമായ ബ്രാൻഡിന്‍റെ പുതിയ ആക്റ്റി.ഇവി പ്ലാറ്റ്‌ഫോമിലാണ് ഇലക്ട്രിക് സിയറ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
അതേസമയം ഔദ്യോഗിക പവർട്രെയിൻ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും പുതുതായി പുറത്തിറക്കിയ ടാറ്റ ഹാരിയർ ഇവിയിൽ നിന്ന് 65kWh, 75kWh LFP ബാറ്ററി പായ്ക്കുകൾ കടമെടുത്തതായി റിപ്പോർട്ടുകൾ ഉണ്ട്.
Also Read: സിട്രോൺ C3 ഇന്ത്യയിൽ പുറത്തിറക്കി
ഇതിന്റെ ബാറ്ററി പായ്ക്ക് 622 കിലോമീറ്റർ ഇലക്ട്രിക് റേഞ്ച് വാഗ്‍ദാനം ചെയ്യുന്ന ഇരട്ട മോട്ടോറുകളുമായി ജോഡിയാക്കിയിരിക്കുന്നു. സിയറ ഇവിയുടെ റേഞ്ച് കണക്കുകൾ ഹാരിയർ ഇവിയിൽ നിന്ന് അൽപ്പം വ്യത്യസ്‍തമായിരിക്കാം. ഹാരിയർ ഇവിയെപ്പോലെ, ഇതിന് ക്യുഡബ്ല്യുഡി (ക്വാഡ് വീൽ ഡ്രൈവ്) അല്ലെങ്കിൽ എഡബ്ല്യുഡി (ഓൾ-വീൽ ഡ്രൈവ്) സിസ്റ്റം ലഭിച്ചേക്കാം.
സിയറ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര എന്നിവയുമായി നേരിട്ട് മത്സരിക്കും. തുടക്കത്തിൽ, അതിന്റെ പെട്രോൾ പതിപ്പ് ഒരു പുതിയ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനായിരിക്കും വാഗ്ദാനം ചെയ്യുന്നത്. പിന്നീടുള്ള ഘട്ടത്തിൽ, എസ്‌യുവിക്ക് 170 ബിഎച്ച്പി പരമാവധി പവറും 280 എൻഎം ടോർക്കും പുറപ്പെടുവിക്കുന്ന പുതിയ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ലഭിക്കും.
The post ടാറ്റ സിയറ ഇവി ദീപാവലിക്ക് പുറത്തിറക്കും; സ്ഥിരീകരിച്ച് കമ്പനി appeared first on Express Kerala.