മുംബൈ : 2025ലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15-അംഗ ടീമിനെയാണ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം പിടിച്ചിട്ടുണ്ട്. സൂര്യകുമാര്‍ യാദവാണ് നായകന്‍. ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഉപനായകനായി ടീമിലുണ്ട്. ജസ്പ്രീത് ബുംറയും ടീമിലുണ്ട്. എന്നാൽ ശ്രേയസ് അയ്യർക്കും യശസ്വിജയ്‌സ്വാളിനും ടീമിൽ ഇടം നേടാനായില്ല.
ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാർക്കറും ട്വന്റി 20 ക്യാപ്റ്റൻ സൂര്യകുമാർ യാദവും ചേർന്നാണ് ടീമിനെ പ്രഖ്യാപിച്ചത്. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ബിസിസിഐ സെലക്ടർമാരുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമായിരുന്നു ടീമിനെ പ്രഖ്യാപിച്ചത്. സഞ്ജു സാംസണെ ഓപ്പണറാണായി പരിഗണിക്കുമെന്ന് അഗാർക്കർ പറഞ്ഞു.
സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ , അഭിഷേക് ശർമ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ, ഹർഷിത് സിംഗ് റാണ, റിങ്കുസിംഗ്, അഭിഷേക് വർമ്മ, തിലക് വർമ്മ എന്നിവരാണ് ടീമിൽ ഇടം നേടിയിരിക്കുന്നത്.
ടി20 ഫോര്‍മാറ്റിലുള്ള ഇത്തവണത്തെ ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് യുഎഇയിലാണ് നടക്കുന്നത്. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ 28-നാണ്. ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 19 മത്സരങ്ങളാണുണ്ടാവുക.