വാഷിങ്ടൺ: റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതിചെയ്യുന്ന ഇന്ത്യയ്ക്ക് അധിക തീരുവ ചുമത്തുകയും എന്നാൽ ഇതേ കാര്യം ചെയ്യുന്ന ചൈനയ്ക്കെതിരെ തീരുവ ചുമത്താതിരിക്കുകയും ചെയ്യുന്നതിൽ ന്യായീകരണവുമായി യുഎസ്. റഷ്യൻ എണ്ണ മറിച്ചുവിറ്റ് ഇന്ത്യ വൻ ലാഭംകൊയ്യുകയും അതുവഴി ശതകോടികൾ സമ്പാദിക്കുകയും ചെയ്യുന്നതിനാലാണ് ഇന്ത്യയ്ക്കുമേൽ പിഴ തീരുവകൂടി ചുമത്തിയതെന്നാണ് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെൻറിൻറെ കണ്ടുപിടിത്തം. ചൊവ്വാഴ്ച ടിവി അഭിമുഖത്തിലായിരുന്നു ബെസെന്റിന്റെ പ്രതികരണം. യുക്രൈനിലെ യുദ്ധകാലത്തും അതിനുശേഷവും റഷ്യൻ എണ്ണ വിൽപ്പന നടത്തി ഇന്ത്യ വലിയ ലാഭം നേടിയെന്ന് അദ്ദേഹം […]