മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ് രാം ചരണ്‍. താരത്തിൻ്റേതായി അണിയറയിൽ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് പെഡ്ഡി. ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത് ബുചി ബാബു സനയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിൽ രാംചരണിന്റെ അമ്മ വേഷത്തിലേക്ക് തന്നെ വിളിച്ചിരുന്നെന്നും എന്നാൽ ആ വേഷം താൻ നിരസിച്ചുവെന്നും നടി സ്വാസിക തുറന്ന് പറഞ്ഞിരിക്കുകയാണ്.
‘തുടർച്ചയായി എനിക്ക് അമ്മ വേഷങ്ങൾ വരാറുണ്ട്. അതിൽ എനിക്ക് ഷോക്ക് ആയത് രാംചരണിന്റെ അമ്മയായി ഒരു സിനിമയിലേക്ക് വിളിച്ചപ്പോഴാണ്. പെഡ്ഡി എന്നൊരു വലിയ സിനിമയിലാണ് എന്നെ ആ ഒരു കഥാപാത്രത്തിനായി വിളിച്ചത്. പക്ഷെ ആ കഥാപാത്രത്തിനോട് ഞാൻ നോ പറഞ്ഞു. ഞാൻ ആ കഥാപാത്രം ചെയ്താൽ എങ്ങനെ വരുമെന്ന് എനിക്കറിയില്ല. എന്നാൽ പിന്നീട് ചെയ്യണമെന്ന് തോന്നിയാൽ ചെയ്യാം പക്ഷെ ഇപ്പോ അതിനോട് ഞാൻ നോ പറഞ്ഞു’ സ്വാസിക പറഞ്ഞു.
Also Read: ‘ഹൃദയപൂർവ്വം’ അഡ്വാൻസ് ബുക്കിംഗ് തീയതി പുറത്ത്
അതേസമയം നേരത്തെ തമ്മുടു, റെട്രോ, ലബ്ബർ പന്ത് തുടങ്ങിയ സിനിമകളിൽ സ്വാസിക കൈയ്യടി നേടുന്ന പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു. സൂര്യ ചിത്രമായ കറുപ്പിലും സ്വാസിക ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ‘പെഡ്ഡി’ ചിത്രത്തിൽ നായികയായി എത്തുന്നത് ജാന്‍വി കപൂര്‍ ആണ്. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് ചിത്രത്തിന്റെ നിര്‍മാണം നിർവ്വഹിക്കുന്നത്. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും നിര്‍ണായക വേഷം ചെയ്യുന്നുണ്ട്.
The post ‘രാംചരണിന്റെ സിനിമയിൽ നിന്ന് എന്നെ വിളിച്ചു, പക്ഷെ ഞാൻ നോ പറഞ്ഞു ‘: സ്വാസിക appeared first on Express Kerala.