റോയൽ എൻഫീൽഡ് ഗറില്ല 450 വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ ഇപ്പോൾ മികച്ച അവസരമാണ്. ഇപ്പോൾ ഈ ബൈക്കിന്റെ പുതിയ നിറം അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഷാഡോ ആഷ് എന്ന പുതിയ പെയിന്റ് സ്കീം ഡാഷ് വേരിയന്റിലാണ് ഈ ബൈക്ക് വരുന്നത്.
2.49 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്-ഷോറൂം വില. ബ്ലാക്ക്-ഔട്ട് ഡീറ്റെയിലിംഗുള്ള ഒലിവ്-പച്ച നിറത്തിലുള്ള ഇന്ധന ടാങ്കും റോയൽ എൻഫീൽഡിന്റെ ട്രിപ്പർ ഡാഷ് കൺസോളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഹിമാലയൻ 450 ലും ഉപയോഗിക്കുന്ന ഷെർപ്പ 450 എഞ്ചിനാണ് റോയൽ എൻഫീൽഡ് ഗറില്ല 450 യിലും ഉപയോഗിക്കുന്നത്.
Also Read: ടൊയോട്ട കാമ്രി ഹൈബ്രിഡ് സ്പ്രിന്‍റ് എഡിഷൻ എത്തി
452 സിസി ശേഷിയുള്ള ഈ എഞ്ചിനിൽ സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് ഡിസൈൻ സജ്ജീകരിച്ചിരിക്കുന്നു. ഇത് 8,000 rpm-ൽ 39.52 bhp കരുത്തും 5,500 rpm-ൽ 40 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. സ്ലിപ്പ്-ആൻഡ്-അസിസ്റ്റ് ക്ലച്ചും ഉൾപ്പെടുന്ന 6-സ്പീഡ് ട്രാൻസ്മിഷനാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. എങ്കിലും, ഗറില്ല 450 നായി റോയൽ എൻഫീൽഡ് വ്യത്യസ്‍തമായ ഒരു എഞ്ചിൻ മാപ്പിംഗ് നടപ്പിലാക്കിയിട്ടുണ്ട്. ബൈക്കിന്റെ ഗിയർ ബോക്സും വളരെ മിനുസമാർന്നതാണ്, കൂടാതെ ക്ലച്ചും വളരെ ഭാരം കുറഞ്ഞതാണ്.
The post റോയൽ എൻഫീൽഡ് ഗറില്ല 450 ഇനി പുതിയ കളറിൽ ! appeared first on Express Kerala.