ന്യൂഡല്‍ഹി: ഇന്ത്യ അമേരിക്ക ബന്ധം വഷളായ താരിഫ് പ്രശ്‌നത്തില്‍ അമേരിക്കയില്‍ നിന്ന് ഈടാക്കുന്ന ഉയര്‍ന്ന താരിഫ് പൂര്‍ണ്ണമായും ഒഴിവാക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്‌തെന്നും എന്നാല്‍ ഏറെ വൈകിപ്പോയെന്നും യു.എസ്. പ്രസിഡന്റ്. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ബന്ധം ‘ഏകപക്ഷീയമായ ഒരു ദുരന്തം’ ആണെന്നും പറഞ്ഞു. യുഎസ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ‘ഒന്നുമില്ലാത്ത അവസ്ഥയിലേക്ക്’ കുറയ്ക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്‌തെന്നും എന്നാല്‍ ഇത് ഏറെ വൈകിയെന്നും ട്രംപ് അവകാശപ്പെട്ടു. അമേരിക്കന്‍ ബിസിനസ്സുകള്‍ക്ക് ഇന്ത്യയില്‍ വിപണി ലഭ്യമാക്കുന്നതില്‍ ഇറക്കുമതി തീരുവകള്‍ […]









