വാഷിങ്ടൺ: ഗാസയിലെ യുദ്ധം ഇസ്രയേലിനെ ദോഷകരമായി ബാധിക്കുകയാണെന്നും അവർക്കു യുദ്ധം അവസാനിപ്പിക്കേണ്ടി വരുമെന്ന മുന്നരിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധത്തിൽ ഇസ്രയേൽ വിജയിച്ചേക്കാമെങ്കിലും അവർക്ക് ലോകത്തിന്റെ പിന്തുണ നേടാനാകില്ലെന്നും ട്രംപ്. സംഘർഷത്തിന് പെട്ടെന്ന് പരിഹാരം കാണണമെന്നും ദി ഡെയ്‌ലി കോളറിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. ‘ഗാസയുമായുള്ള യുദ്ധം ഇസ്രയേലിന് അവസാനിപ്പിക്കേണ്ടി വരും. ഗാസയിലെ യുദ്ധം ജൂതരാഷ്ട്രത്തിനു ദോഷം ചെയ്യും എന്നതിൽ സംശയമില്ല. ഇസ്രയേൽ യുദ്ധത്തിൽ വിജയിക്കുന്നുണ്ടാവാം. പക്ഷേ, പൊതുവികാരത്തിനു മുന്നിൽ അവർ വിജയിക്കുന്നില്ല. എല്ലാവർക്കും […]









