തിരുവനന്തപുരം: മലയാളത്തിൽ നിരവധി ആരാധകരാണ് ശോഭനയ്ക്കുള്ളത്. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത് 1984 ൽ പുറത്തിറങ്ങിയ ‘ഏപ്രിൽ 18’ എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടങ്ങോട്ട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. ഇപ്പോഴിതാ തനിക്ക് ഒരു ട്രാൻസ്‌ജെൻഡർ കഥാപാത്രം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ചില തിരക്കഥാകൃത്തുക്കളോട് ഇക്കാര്യം താൻ പറഞ്ഞിരുന്നുവെന്നും എന്നാൽ തന്നെ ആളുകൾ അംഗീകരിക്കില്ല എന്നാണ് അവർ മറുപടി നൽകിയതെന്നും ശോഭന പറയുന്നു. മമ്മൂക്കയെ അംഗീകരിച്ചില്ലേ അതുകൊണ്ട് താൻ കാത്തിരിക്കുകയാണെന്നും […]









