പാലക്കാട്: വ്യവസായ സ്മാർട് സിറ്റി കോൺക്ലേവ് പരിപാടിയുടെ സദസിൽ വേണ്ടത്ര ജന പങ്കാളിത്തമില്ലാത്തതില്ഡ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്രയും വിപുലമായ പരിപാടിയുടെ ഗൗരവം ഉൾക്കൊണ്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘‘കാണുമ്പോൾ കുറച്ചധികം പറയാനുണ്ട്. എന്നാൽ ഇപ്പോൾ ഒന്നും പറയുന്നില്ല. ഇങ്ങനെയാണോ പരിപാടി നടത്തേണ്ടത് ? നാടിന്റെ വികസനം ജനം അറിയാതിരിക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുകയാണ്. അപ്പോൾ അറിയേണ്ടവർ ഇതൊന്നും അറിയാതെ പോകുന്നു. സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ഇകഴ്ത്തിക്കാട്ടുകയാണ്’’– മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ വ്യവസായ മേഖലയിലെ സർക്കാരിന്റെ നേട്ടങ്ങൾ […]









